താൾ:GaXXXIV5 1.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

294 Proverbs, XIV. സദൃശങ്ങൾ ൧൪.

12 അവനവനു നേരായി തോന്നുന്ന വഴി ഉണ്ടു
അതിൻ ഒടുവോ മരണവഴികളത്രേ.

13 ചിരിപ്പിലും ഹൃദയം നോകും
സന്തോഷത്തിന്റേ ഒടുവു ഖേദം ആകിലുമാം.

14 ഹൃദയം പിൻവാങ്ങുന്നവൻ തൻ വഴികൾകൊണ്ടു തൃപ്തനാകും
നല്ല പുരുഷൻ തന്മേലുള്ളതുകൊണ്ടു.

15 അജ്ഞൻ എല്ലാ വാക്കും വിശ്വസിക്കും
കൌശലക്കാരൻ തൻ നടയെ വിവേചിക്കും. (൮).

16 ജ്ഞാനി ഭയപ്പെട്ടു തിന്മയിൽനിന്നു മാറുന്നു
ബുദ്ധിഹീനൻ നിൎഭയനായി പുളെക്കുന്നു.

17 മുൻകോപി മൌഢ്യം ചെയ്യും
ദുശ്ചിന്തക്കാരനോ പകെക്കപ്പെടും

18 അജ്ഞന്മാരുടേ അവകാശം മൌഢ്യം
കൌശലക്കാരോ അറിവിനെ ചൂടും.

19 ആകാത്തവർ നല്ലവരുടേ മുമ്പിലും
ദുഷ്ടന്മാർ നീതിമാന്റേ പടിവാതുക്കലും വണങ്ങി നില്ക്കും.

20 തന്റേ കൂട്ടുകാരനാലും ദരിദ്രൻ പകെക്കപ്പെടും
ധനവാനെ സ്നേഹിക്കുന്നവർ അനേകർ.

21 കൂട്ടുകാരനെ ധിക്കരിക്കുന്നവൻ പാപി
സാധുക്കളെ കനിഞ്ഞുകൊള്ളുന്നവൻ ഹോ ധന്യൻ!

22 തിന്മ യന്ത്രിക്കുന്നവർ ഉഴന്നു പോകുന്നില്ലയോ
നന്മ യന്ത്രിക്കുന്നവൎക്കു ദയയും സത്യവും ഉണ്ടാം.

23 എല്ലാ അദ്ധ്വാനത്തിലും ആദായം ഉണ്ടാം
അധരവാക്കു കുറവത്രേ വരുത്തും.

24 ജ്ഞാനികളുടേ കിരീടം അവരുടേ ധനം തന്നേ,
പൊട്ടരുടേ മൌഢ്യം മൌഢ്യം.

25 പ്രാണങ്ങളെ ഉദ്ധരിക്കുന്നതു സത്യസാക്ഷിയായവൻ
കപടങ്ങൾ ഉൗതുന്നവൻ ചതിയത്രേ (൫).

26 യഹോവാഭയത്തിൽ ബലമുള്ള ആശ്രയം
അങ്ങനേത്തവന്റേ മക്കൾ്ക്കും ശരണം ഉണ്ടാകും.

27 യഹോവാഭയം മരണക്കണികളോട്
അകലുവാന്തക്ക ജീവനുറവ് (൧൩, ൧൪).

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/304&oldid=189968" എന്ന താളിൽനിന്ന് ശേഖരിച്ചത്