താൾ:GaXXXIV5 1.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 Job, XII. ഇയ്യോബ് ൧൨. അ.

<lg n="6"> പാഴാക്കുന്നവരുടെ കൂടാരങ്ങൾക്കോ സ്വൈരം ഉണ്ടു,
തൻ കൈയിൽ തന്നേ ദൈവം ഉള്ളത് എന്നു ഭാവിച്ചു
ദേവകോപത്തെ ഇളക്കി വിടുന്നവർ തേറി നില്ക്കുന്നു.</lg>

<lg n="7"> എങ്കിലോ മൃഗങ്ങളോടു ചോദിച്ചാലും, അവ നിണക്കുപദേശിക്കും;
വാനത്തിലേ പക്ഷിയോടും, എന്നാൽ അത് നിന്നെ അറിയിക്കും.</lg> <lg n="8"> അല്ല ഭൂമിയെ കൊണ്ടു ധ്യാനിക്ക, അതും നിണക്ക് ഉപദേശിക്കും,
കടലിലേ മീനുകളും (ഇതിനെ) നിന്നോടു വൎണ്ണിക്കും.</lg>

<lg n="9"> ഈ (കണ്ടതിനെ) യഹോവാക്കൈ ഉണ്ടാക്കി,
എന്നതു ഇവ എല്ലാറ്റിലും അറിയാത്തത് ആരു പോൽ?</lg>

<lg n="10"> സകല ജീവിയുടെ പ്രാണനും [ഷ്ടം.
എല്ലാ നരമാംസത്തിന്റെ ആത്മാവും ആ കൈയിൽ തന്നേ ഉള്ളതു സ്പ</lg>

<lg n="11"> മൊഴികളെ ചെവി പരീക്ഷിക്കയില്ലയോ?
അണ്ണാക്കു തീൻ ആസ്വദിക്കുമല്ലോ!</lg>

<lg n="12">നരയന്മാരിൽ ജ്ഞാനവും
ദീൎഘായുസ്സിൽ വിവേകവും ഉണ്ടു.</lg>

<lg n="13">ജ്ഞാനവും ശൌൎയ്യവും അവനോടത്രേ,
അഭിപ്രായവും വിവേകവും അവനുള്ളതു.</lg>

<lg n="14">കണ്ടാലും പണിയാതവണ്ണം അവൻ ഇടിക്കും,
ഇറക്കാത്തവണ്ണം ആളെ അടെച്ചു വെക്കും.</lg>

<lg n="15">കണ്ടാലും അവൻ വെള്ളങ്ങളെ തടുത്താൽ അവ വറ്റി പോം,
അയച്ചാൽ ഭൂമിയെ മറിച്ചു കളയും. </lg>

<lg n="16">ശക്തിയും ചൈതന്യവും അവനോടത്രേ,
തെറ്റുന്നവനും തെറ്റിക്കുന്നവനും അവന്റെവർ.</lg>

<lg n="17"> മന്ത്രിക്കുന്നവരെ അവൻ വെറുങ്കാലാക്കി കൊണ്ടുപോകുന്നു,
ന്യായാധിപന്മാരെ പൊട്ടരാക്കുന്നു.</lg>

<lg n="18"> രാജാക്കന്മാരുടെ ശിക്ഷാക്രമത്തെ അഴിച്ചും
അവരുടെ അരെക്കു ഞാൺ അണിയിച്ചും കൊള്ളുന്നു.</lg>

<lg n="19">പുരോഹിതന്മാരെ വെറുങ്കാലാക്കി കൊണ്ടുപോകുന്നു,
ആഢ്യന്മാരെ വഴുതിക്കുന്നു.</lg>

<lg n="20"> വിശ്വസ്ത (വാചാല)രിൽനിന്നു ഭാഷയെ നീക്കുകയും
വൃദ്ധന്മാരുടെ (ജ്ഞാന)രുചിയെ എടുക്കയും, </lg>

<lg n="21"> മഹാത്മാക്കളുടെ മേൽ ധിക്കാരം പകൎന്നു,
ഊറ്റന്മാരുടെ കെട്ടിനെ അഴയുമാറാക്കുകയും,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/30&oldid=189436" എന്ന താളിൽനിന്ന് ശേഖരിച്ചത്