താൾ:GaXXXIV5 1.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൧. Proverbs, XI. 289

15 അന്യനു വേണ്ടി ഉത്തരവാദിയായി എങ്കിൽ വല്ലാതേ വലയും,
കൈയടിക്കുന്നതിനെ പകെക്കുന്നവൻ നിൎഭയനാകും.

16 ലാവണ്യമുള്ള സ്ത്രീ മാനത്തെ പിടിക്കും
പ്രൌഢന്മാർ സമ്പത്തിനെ പിടിക്കും.

17 ദയാവാൻ തനിക്കു താൻ ഗുണം വരുത്തുന്നു
ക്രൂരൻ തന്റേ ജഡത്തെയും വലെക്കുന്നു.

18 ദുഷ്ടൻ വ്യാജക്കൂലിയെയും
നീതിയെ വിതെക്കുന്നവൻ സത്യപ്രതിഫലത്തെയും ഉണ്ടാക്കുന്നു.

19 നീതിനിലയുള്ളവൻ ജീവങ്കലേക്കും
തിന്മ പിന്തുടരുന്നവൻ സ്വമരണത്തിലേക്കും അത്രേ.

20 ഹൃദയവക്രന്മാർ യഹോവെക്കു വെറുപ്പു
വഴിതികഞ്ഞവർ അവനു പ്രസാദം.

21 കൈക്കു കൈ (സത്യം) ആകാത്തവൻ നിൎദ്ദോഷൻ എന്നു വരികയില്ല
നീതിമാന്മാരുടേ സന്തതിക്കു പോക്കു ലഭിക്കും താനും.

22 പന്നിമൂക്കിലേ മൂക്കുത്തിയോ
സാരരുചി അകന്ന സുന്ദരി തന്നേ.

23 നീതിമാന്മാരുടേ കൊതി നന്മയത്രേ
ദുഷ്ടന്മാരുടേ പ്രത്യാശയോ തിളെപ്പു മാത്രം.

24 തൂകിയാലും ഇനിയും (വസ്തു) പെരുകി വരുന്നവനും
മുറയുള്ളതിൽ അധികം സംഗ്രഹിച്ചിട്ടു കുറച്ചൽ വരുത്തുന്നവനും ഉണ്ടു.

25 അനുഗ്രഹമാനസനു പുഷ്ടിയും
നനെക്കുന്നവനു തന്നേ നനവും ഉണ്ടാകും.

26 ധാന്യത്തെ മുടക്കുന്നവനെ കുലം ശപിക്കും
അതു വില്ക്കുന്നവന്റേ തലെക്ക് അനുഗ്രഹം.

27 നന്മയെ തേടുന്നവൻ പ്രസാദം തിരയുന്നു
തിന്മ അന്വേഷിക്കുന്നവന് അത് അകപ്പെടുകയും ചെയ്യും.

28 തന്റേ സമ്പത്തിൽ തേറുന്നവൻ തന്നേ വീഴും
ഇല പോലേ നീതിമാന്മാർ തഴെക്കും.

29 സ്വഭവനത്തെ വലെക്കുന്നവൻ കാറ്റിനെ സമ്പാദിക്കും
ഭോഷൻ ജ്ഞാനഹൃദയനു ദാസനായ്പോകും.

30 നീതിമാൻ (ഉണ്ടാക്കുന്ന) ഫലം ജീവവൃക്ഷം തന്നേ
ജ്ഞാനമുള്ളവൻ ദേഹികളെ പിടികൂടുകയും ചെയ്യും.

31 ഇതാ നീതിമാനു ഭൂമിയിൽ തന്നേ പകരം കിട്ടും
ദുഷ്ടന്നും പാപിക്കും പിന്നേയോ.


19

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/299&oldid=189958" എന്ന താളിൽനിന്ന് ശേഖരിച്ചത്