താൾ:GaXXXIV5 1.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

288 Proverbs, XI. സദൃശങ്ങൾ ൧൧.

32 നീതിമാന്റേ അധരങ്ങൾ പ്രസാദം (വരുത്തുവാൻ) അറിയുന്നു
ദുഷ്ടന്മാരുടേ ൨ായി മറിപ്പുകളത്രേ

൧൧. അദ്ധ്യായം.

1 കള്ളത്തുലാസ്സ് യഹോവെക്കു വെറുപ്പു
തികഞ്ഞ പലം അവനു പ്രസാദം.

2 തിളപ്പു വന്നിട്ട് ഇളപ്പം വന്നു
വിനയമുള്ളവരോടേ ജ്ഞാനം ഉള്ളു.

3 നേരുള്ളവരുടേ തികവ് അവരെ നടത്തും
തോല്പിക്കുന്നവരുടേ വികൃതി അവരെ നാനാവിധാക്കും.

4 ക്രോധത്തിൻ നാളിൽ ധനം ഉപകരിക്കുന്നില്ല
നീതിയോ മരണത്തിൽനിന്ന് ഉദ്ധരിക്കുന്നു (൧൦, ൨).

5 തികഞ്ഞവന്റേ നീതി അവന്റേ വഴിയെ ചൊവ്വാക്കും
ദുഷ്ടൻ തന്റേ ദുഷ്ടതയാൽ വീഴുകേ ഉള്ളൂ.

6 നേരുള്ളവരുടേ നീതി അവരെ ഉദ്ധരിക്കും
തോല്പിക്കുന്നവർ തങ്ങളുടേ കൊതിയിൽ കുടുങ്ങി പോകും.

7 ദുഷ്ടമനുഷ്യൻ മരിക്കുമ്പോൾ ആശ കെടുകേ ഉള്ളു
വീൎയ്യശാലികളുടേ പ്രതീക്ഷ കെട്ടുപോയി.

8 ഞെരുക്കത്തിൽനിന്നു നീതിമാൻ വിടുവിക്കപ്പെട്ടു
അവനു പകരം ദുഷ്ടൻ (അതിൽ) ചെല്ലുന്നു.

9 ബാഹ്യൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കും
നീതിമാന്മാർ അറിവിനാൽ വിടുവിക്കപ്പെടും.

10 നീതിമാന്മാർ സുഖിച്ചാൽ നഗരം ഉല്ലസിക്കും
ദുഷ്ടന്മാർ കെട്ടാൽ ആൎപ്പു;

11 നേരുള്ളവരുടേ അനുഗ്രഹത്താൽ നഗരം ഉയരും
ദുഷ്ടന്മാരുടേ വായാൽ അഴിഞ്ഞു പോകും.

12 കൂട്ടുകാരനെ ധിക്കരിക്കുന്നവൻ ബുദ്ധിക്കുറവുള്ളവൻ
വിവേകപുരുഷൻ ഉരിയാടാതു.

13 നുണയനായി നടക്കുന്നവൻ രഹസ്യത്തെ വെളിപ്പെടുത്തുന്നു
വിശ്വസ്താത്മാവുള്ളവൻ കാൎയ്യത്തെ മറെക്കുന്നു.

14 നയസാമൎത്ഥ്യം ഇല്ലാഞ്ഞാൽ വംശം വീഴും
മന്ത്രികൾ പെരുകുന്നതിൽ രക്ഷ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/298&oldid=189956" എന്ന താളിൽനിന്ന് ശേഖരിച്ചത്