താൾ:GaXXXIV5 1.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

286 Proverbs, X. സദൃശങ്ങൾ ൧൦.

ശലമോന്റേ സദൃശങ്ങളാവിത്
(അ. ൧൦— ൨൨, ൧൬).

൧൦.അദ്ധ്യായം.

1 ജ്ഞാനമുള്ള പുത്രൻ അപ്പനെ സന്തോഷിപ്പിക്കുന്നു
മൂഢനായ മകൻ അമ്മെക്കു ഖേദമത്രേ.

2 ദുഷ്ടതയാലുള്ള നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല
നീതിയോ മരണത്തിൽനിന്ന് ഉദ്ധരിക്കുന്നു.

3 നീതിമാന്റേ ദേഹിയെ യഹോവ വിശപ്പിക്കയില്ല
ദുഷ്ടരുടേ കൊതിയെ തട്ടിക്കളകേ ഉള്ളു.

4 മടിവുള്ള കൈയാൽ വേല ചെയ്യുന്നവൻ ദരിദ്രൻ (ആകും)
ഉത്സാഹികളുടേ കൈ സമ്പത്തുണ്ടാക്കും.

5 വേനല്ക്കാലത്തിൽ ശേഖരിക്കുന്നവൻ ബോധമുള്ള പുത്രൻ
കൊയ്ത്തുകാലത്തു നിദ്രാലുവായവൻ നിന്ദിതപുത്രൻ.

6 നീതിമാന്റേ തലെക്ക് അനുഗ്രഹങ്ങൾ ഉണ്ടു
ദുഷ്ടരുടേ വായിനെ സാഹസം മൂടി വെക്കും.

7 നീതിമാന്റേ ഓൎമ്മ അനുഗ്രഹത്തിന്നു (ആകും)
ദുഷ്ടരുടേ പേർ പുഴുത്തു പോം.

8 ഹൃദയജ്ഞാനമുള്ളവൻ കല്പനകളെ കൈക്കൊള്ളും
അധരങ്ങളാൽ ഭോഷനായവൻ കിഴുക്കാമ്പാടു പോകും.

9 തികവിൽ നടക്കുന്നവൻ നിൎഭയത്തിൽ നടക്കും
തന്റേ വഴികളെ വളെക്കുന്നവൻ വെളിപ്പെട്ടു വരും.

10 കൺ ഇമെക്കുന്നവൻ വ്യസനം വരുത്തും
അധരങ്ങളാൽ ഭോഷനായവൻ കിഴക്കാമ്പാടു പോകും (൮).

11 നീതിമാന്റേ വായി ജീവനുറവു തന്നേ
ദുഷ്ടരുടേ വായി സാഹസം മൂടി വെക്കുന്നു (൬).

12 പക പിണക്കുകളെ ഉണൎത്തും
സകല ലംഘനങ്ങളെയും സ്നേഹം മൂടി വെക്കും.

13 വിവേകിയുടേ അധരങ്ങളിൽ ജ്ഞാനം ലഭിക്കും.
ബുദ്ധിക്കുറവുള്ളവന്റേ മുതുകിന്നു വടി.

14 ജ്ഞാനികൾ അറിവിനെ നിക്ഷേപിക്കും
മൂഢന്റേ വായോ അടുക്കുന്ന ഓര് ഇടിവത്രേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/296&oldid=189953" എന്ന താളിൽനിന്ന് ശേഖരിച്ചത്