താൾ:GaXXXIV5 1.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൭. Proverbs,VII. 281

5 ചൊല്ലുകളെ മിനുക്കുന്ന അപരാധിനിയായ പരസ്ത്രീയിൽനിന്നു
നിന്നെ കാപ്പാനായി തന്നേ (൨, ൧൬)!

6 ഞാനാകട്ടേ വീട്ടിലേ ചാലകത്തു
എൻ അഴിയൂടേ താഴേ നോക്കുമ്പോൾ,

7 അജ്ഞന്മാരിൽ ഒരുത്തനെ കണ്ടു
ബുദ്ധിക്കുറവുള്ള ബാലനെ മക്കളിൽ (നില്ക്കേ) ഗ്രഹിച്ചു.

8 അവൻ കോണിന്നരികേ തെരുവിൽ കൂടി കടന്നു
അവളുടേ വീട്ടിന്റേ വഴിക്കു ചാഞ്ചാടുന്നു.

9 പകൽ നീങ്ങുന്ന അന്തിമയക്കിൽ
രാത്രിതമസ്സ് മുഴുത്തപ്പോഴേക്കു.

10 അതാ വേശ്യയാടയും പൂട്ടിയ ഹൃദയവും
ഉള്ളൊരുത്തി അവനെ എതിരേല്ക്കുന്നു.

11 അലമ്പലും കലമ്പലും ശീലിച്ചിട്ട്
കാലുകൾ്ക്കു വീട്ടിൽ ഇരിപ്പില്ല.

12 ഇപ്പോൾ പുറത്തായി ഇപ്പോൾ വീഥികളിലും
എല്ലാ കോണിന്നരികിലും പതിയിരിക്കുന്നു.

13 ആയവൾ അവനെ പിടിച്ചു ചുംബിച്ചു
മുഖത്തിന്നു തിറം കൂട്ടി അവനോടു പറഞ്ഞിതു:

14 സ്തുതിബലികൾ എന്റേ മേൽ ഇരുന്നു,
എന്റേ നേൎച്ചകളെ ഞാൻ ഇന്ന് ഒപ്പിച്ചു കൊടുത്തു.

15 അതുകൊണ്ടു നിന്നെ എതിരേല്ലാൻ ഞാൻ പുറപ്പെട്ടു
നിന്മുഖത്തെ തേടുവാന്തന്നേ, നിന്നെ കണ്ടുമിരിക്കുന്നു.

16 എന്റെ കുട്ടിലിന്മേൽ ജമുക്കാളം വിരിച്ചു
മിസ്രയിൽ വരിയൻതുണികൾ തന്നേ.

17 കണ്ടിവെണ്ണ അഗരു കറുപ്പകളെയും
കിടക്കമേൽ ചൊരിഞ്ഞു.

18 വരിക പുലൎച്ചയോളം നാം പ്രേമത്തിൽ മദിച്ചുകൊൾ്ക
ലാളനങ്ങളിൽ പുളെക്ക!

19 പുരുഷൻ വീട്ടിൽ ഇല്ലല്ലോ,
ദൂരയാത്ര പുറപ്പെട്ടിരിക്കുന്നു,

20 പണസഞ്ചിയെ കൈയിൽ എടുത്തു പോയി
വെളുത്ത വാവിൻ നാളേക്കു തന്റേ വീട്ടിൽ മടങ്ങിച്ചേരും.

21 എന്നു വളരേ പഠിപ്പിച്ചിട്ട് അവൾ അവനെ ചരിച്ചു
അധരങ്ങളുടേ മാൎദ്ദവത്താൽ അവനെ തെളിച്ചുകൊണ്ടു പോയി.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/291&oldid=189943" എന്ന താളിൽനിന്ന് ശേഖരിച്ചത്