താൾ:GaXXXIV5 1.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൧൨. അ. Job, XII. 19

<lg n="">നിൻ കൂടാരങ്ങളിൽ അക്രമം പാൎപ്പിക്കാതിരുന്നാലും,</lg>

<lg n="15"> അന്നു കളങ്കമെന്നി നീ മുഖം ഉയൎത്തി,
ഊതിക്കഴിക്കപ്പെട്ടവനായി ഭയപ്പെടാതേ ഇരിക്കും.</lg>

<lg n="16"> അനൎത്ഥത്തെ നീ മറക്കും,
ഒലിച്ചു പോയ വെള്ളംപോലെ മാത്രം ഓൎക്കും.</lg>

<lg n="17"> നട്ടുച്ചയേക്കാളും (നിണക്കു) വാഴുനാൾ പൊങ്ങും,
കൂരിരുൾ ഉഷസ്സു പോലേ ആകും.</lg>

<lg n="18"> പ്രത്യാശ ഉണ്ടായിട്ടു നീ തേറും,
ഒറ്റുനോക്കീട്ടും സ്വൈരത്തിൽ കിടന്നു കൊള്ളും.</lg>

<lg n="19"> നീ ശയിക്കുന്നു, അരട്ടുന്നവൻ ആരും ഇല്ല;
അനേകർ നിൻ മുഖപ്രസാദവും തേടും.</lg>

<lg n="20"> ദുഷ്ടരുടെ കണ്ണുകളോ മാഴ്കുന്നു,
അഭയസ്ഥാനം അവൎക്കു കെട്ടു പോയി,
അവരുടെ പ്രത്യാശയോ പ്രാണൻ ഒഴിപ്പത് എന്നത്രേ.</lg>

൧൨ — ൧൪. അദ്ധ്യായങ്ങൾ.

ഇയ്യോബ് സ്നേഹിതരുടെ താന്തോന്നിത്വത്തെ പരിഹസിച്ച ശേഷം, (൭)
സ്രഷ്ടാവു ആരെയും കൂട്ടാക്കാതേ (൧൧) മൂത്തോർ ഗ്രഹിച്ചപ്രകാരം സ്വതന്ത്ര
നായി വാഴുന്നു എന്നു കാണിച്ചു, (൧൩, ൧) ദേവപ്രത്യക്ഷത ആശിച്ചു, (൪) തനി
ക്കല്ല സ്നേഹിതന്മാൎക്കായിട്ടത്രേ ഭയപ്പെട്ടു, (൧൩) ദൈവത്തെ എതിരേറ്റു വാദി
പ്പാൻ ഒരുങ്ങീട്ടു. (൨൩ — ൧൪, ൨൨) അവനോടു ധാരാളമായി സംസാരിച്ചതു.

ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2">സാക്ഷാൽ നിങ്ങളത്രേ ജനക്കൂട്ടമായതു,
നിങ്ങളോട് ഒപ്പം ജ്ഞാനം എന്നതു മരിക്കും.</lg>

<lg n="3"> നിങ്ങളെ പോലേ എനിക്കും ബുദ്ധി ഉണ്ടു,
നിങ്ങളോടു ഞാൻ തോല്ക്കുന്നവനല്ല,
പിന്നേ ഈ വക ആരുടെ വക്കൽ ഇല്ലാതു?</lg>

<lg n="4"> എൻ സ്നേഹിതനു ഞാൻ ചിരിപ്പായി!
ദൈവത്തോടു വിളിച്ചും
അവൻ ഉത്തരം അരുളുന്നതു (കേട്ടും) വരുന്ന ഞാൻ
നീതിയും തികവുമുള്ളവൻ (എങ്കിലും) ചിരിപ്പു (കൂടേ ആയി.)</lg>

<lg n="5"> നിൎഭയന്റെ നിരൂപണങ്ങളാൽ "ക്ലേശത്തിന്നു പരിഹാസം" (എന്നുണ്ടു);
ആരുടെ കാൽ ആടിയാൽ ഉടനേ അത് ഒരുങ്ങി അണയുന്നു.</lg>


2*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/29&oldid=189434" എന്ന താളിൽനിന്ന് ശേഖരിച്ചത്