താൾ:GaXXXIV5 1.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

278 Proverbs, VI. സദൃശങ്ങൾ ൬.

19 പ്രേമമുറ്റ പേടമാൻ ലാവണ്യമുള്ള കാട്ടാടു
അവളുടേ കൊങ്കകൾ എല്ലായ്പോഴും നിന്നെ മത്തനാക്കുക!
അവളുടേ സ്നേഹത്തിൽ നിത്യം ലയിച്ചു പോയാലും!

20 പിന്നേ പരസ്ത്രീയിൽ ലയിപ്പാനും
അന്യമൈ പൂണ്മാനും എന്മകനേ എന്തു?

21 അവനവന്റേ വഴികൾ യഹോവയുടേ കണ്ണുകൾ്ക്ക് എതിരേ കിടക്കുന്നു
അവന്റേ വടുക്കളെ ഒക്കയും താൻ തൂക്കിനിദാനിക്കുന്നു. [വല്ലോ

22 സ്വന്ത അകൃത്യങ്ങൾ ദുഷ്ടനെ പിടികൂടും,
സ്വപാപത്തിന്റേ പാശങ്ങളിൽ അവൻ കുടുങ്ങും.

23 ശിക്ഷയില്ലായ്മയാൽ താനേ മരിക്കും
മൂഢതയുടേ പെരുമയിൽ ചാഞ്ചാടി പോകേയുള്ളു.

൬. അദ്ധ്യായം.

ഉത്തരവാദിയും (൬) മടിയനും (൧൨) ഏഷണിക്കാരനും ആകരുതു (൧൬)
ഏഴു വ്യസനങ്ങൾ ഏവ (൨൦) പിതാക്കളെ അനുസരിച്ചു വ്യഭിചാരിണിയെ
ഒഴിച്ചു കൊള്ളേണം.

1.എന്മകനേ, കൂട്ടുകാരനായി നീ ഉത്തരവാദം ചൊല്ലി
അന്യനു വേണ്ടി കൈ അടിച്ചു എങ്കിൽ,

2 നിൻ വായിലേ മൊഴികളിൽ നീ കുടുങ്ങി
വായ്മൊഴികളിൽ അകപ്പെട്ടു പോയി,

3 എന്നാൽ ഇതിനെ ചെയ്കേ വേണ്ടു, എന്മകനേ,
കൂട്ടുകാരന്റേ കുരത്തിൽ അകപ്പെട്ടതാകയാൽ നിന്നെ നീ ഉദ്ധരിച്ചുകൊ
തത്രപ്പെട്ടു പോയി കൂട്ടുകാരനോടു പിശകിക്കൊൾ്ക. [ണ്ടാലും!

4. കണ്ണുകൾ്ക്കു നിദ്രയും
ഇമകൾ്ക്ക് ഉറക്കും നല‌്കൊല്ല,

5 കലമാൻ കൈപ്പിടിയിൽനിന്നും
കുരികിൽ വേടന്റേ കൈയിൽനിന്നും എന്ന പോലേ നിന്നെ വിടുവിച്ചു
[കൊൾ്ക!

6 മടിയനേ എറുമ്പിനെ ചെന്നു
അതിൻ വഴികളെ നോക്കി കണ്ടു ജ്ഞാനിയായാലും!

7 അതിന്ന് അധികാരിയും
മേനോനും കോയ്മയും ഇല്ല.

8 എങ്കിലും വേനല്ക്കാലത്തു തൻ ആഹാരം സമ്പാദിച്ചു
കൊയ്ത്തിൽ ഭക്ഷണത്തെ ശേഖരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/288&oldid=189938" എന്ന താളിൽനിന്ന് ശേഖരിച്ചത്