താൾ:GaXXXIV5 1.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൫. Proverbs, V. 277

4 അവളുടേ ഒടുവു മക്കിപ്പൂപോലേ കച്ചും
ഇരുമുനവാളോളം കൂൎത്തുമുള്ളതല്ലോ.

5 അവളുടേ കാലുകൾ മരണത്തേക്ക് ഇഴിയുന്നു
അവളുടേ നടകൾ പാതാളത്തെ പറ്റിക്കൊള്ളുന്നു.

6 ജീവഞെറിയെ നിദാനിക്കാതവണ്ണം
അവളുടേ ഗമനം അറിയാതേ ചാഞ്ചാടുന്നു.

൫. അദ്ധ്യായം.

(൭) വ്യഭിചാരിണിയാലുള്ള അപകടം ഒഴിച്ചു (൧൫) സ്വഭാൎയ്യയോടു പറ്റി
(൨൧) ദേവനീതിയെ കാത്തുകൊള്ളേണം.

7 എന്നിട്ട് മക്കളേ, എന്നെ കേൾ്പിൻ
എൻ വായിലേ മൊഴികളെ വിട്ടു പോകായ്വിൻ!

8 നിന്റേ വഴിയെ അവളുടേ ചാരത്തുനിന്ന് അകറ്റി
ആ വീട്ടുവാതിലോട് അടുക്കാതേ ചെല്ക,

9 നിന്റേ ഓജസ്സിനെ മറ്റവൎക്കും
നിന്റേ ആണ്ടുകളെ ക്രൂരനും കൊടുക്കാതവണ്ണം;

10 അന്യന്മാൎക്കു നിന്റേ ഊക്കിനാലും
പരന്റേ വീട്ടിൽ നീ അദ്ധ്വാനിപ്പതിനാലും തൃപ്തിവരാതണ്ണം തന്നേ.

11 എങ്കിൽ നിന്റേ മാംസവും ഉടലും മാഴ്കിപ്പോയ ശേഷം
നിന്റേ ഒടുവിൽ നീ നെടുവീൎപ്പിട്ടു പറവിതു:

12 അയ്യോ, ഞാൻ ശിക്ഷയെ പകെച്ചു
ശാസനയെ എൻ ഹൃദയം വെറുത്തതും,

13 എനിക്കുപദേശിക്കുന്നവരുടേ ശബ്ദത്തെ കേളാതേ
പഠിപ്പിക്കുന്നവൎക്കു ചെവി ചായ്ക്കാതേ പോയതും എങ്ങനേ!

14 ഏകദേശം ഞാൻ എല്ലാ ദുൎവ്വിധത്തിലും ആയി
സഭാസംഘത്തിൻ നടുവിൽ തന്നേ എന്നുള്ളതിന്നു സംഗതി വരുമല്ലോ.

15 നിന്റേ കുഴിയിൽനിന്നു തന്നേ വെള്ളം കുടിക്ക
സ്വന്ത കിണറ്റിൻ നടുവിൽ ഊറുന്നതു തന്നേ!

16 നിന്റേ ഉറവുകൾ പുറത്തേക്കു പൊട്ടി ഒലിക്ക
നീൎച്ചോലകൾ തെരുക്കളിൽ (ഒഴുകുക)?

17 അവ നിണക്കു മാത്രമേ ആക,
പരന്മാൎക്കും കൂടേ അരുതു!

18 നിന്റേ കൂപം അനുഗ്രഹിക്കപ്പെടാക
നിന്റേ യൌവനത്തിലേ ഭാൎയ്യയിങ്കൽ സന്തോഷിച്ചുകൊൾ്ക!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/287&oldid=189936" എന്ന താളിൽനിന്ന് ശേഖരിച്ചത്