താൾ:GaXXXIV5 1.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൪. Proverbs, IV. 275

35 ജ്ഞാനികൾ തേജസ്സിനെ അടക്കും
ബുദ്ധിഹീനരോ അപമാനത്തെ എടുപ്പാക്കും.

൪. അദ്ധ്യായം. (— ൫, ൬.)

അപ്പന്റേ ചൊൽ കുറിക്കൊണ്ടു ജ്ഞാനാഭ്യാസം സൎവ്വാത്മനാ അന്വേഷിക്ക
യും (൧൦) അക്രമക്കാരുടേ സംസൎഗ്ഗം ഒഴിച്ചു (൨൦) ഹൃദയത്തെ സത്യത്തിൽ കാത്തു
കൊൾ്കയും (൫, ൧) യൌവനത്തിങ്കൽ സമ്പ്രേക്ഷ കോലുകയും വേണ്ടതു.

1 അല്ലയോ മക്കളേ, പിതാവിൻ ശിക്ഷയെ കേട്ടു
ബുദ്ധി തിരിവാൻ കുറിക്കൊൾ്വിൻ!

2 നിങ്ങൾ്ക്കു നല്ല പഠിത്വം നല്കുമ്പോൾ
എൻ ധൎമ്മോപദേശത്തെ കൈവിടായ്വിൻ!

3 ഞാനും എന്റേ അപ്പനു മകനും
അമ്മയുടേ മുമ്പിൽ ഒറ്റ ഓമനയും ആയിരുന്നു.

4 ആയവൻ എനിക്ക് ഉപദേശിച്ചതു:
നിൻ ഹൃദയം എന്റേ വാക്കുകളെ കൈപിടിക്ക
എൻ കല്പനകളെ കാത്തുകൊണ്ടു ജീവിച്ചാലും!

5 ജഞാനം സമ്പാദിക്ക ബുദ്ധി സമ്പാദിക്ക,
എൻ വായിലേ മൊഴികളെ മറക്കായ്കയും മാറിവിടായ്കയും വേണ്ടു!

6 എന്നവളെ കൈവിടൊല്ല എന്നാൽ നിന്നെ കാക്കും,
അവളെ സ്നേഹിക്ക എന്നാൽ അവൾ നിന്നെ സൂക്ഷിച്ചുകൊള്ളും.

7 ജ്ഞാനത്തിൻ ആരംഭമോ ജ്ഞാനം സമ്പാദിക്ക
നിന്റേ സകല സമ്പത്തുകൊണ്ടും ബുദ്ധിയെ സമ്പാദിക്ക എന്നുള്ളതത്രേ.

8 അവളെ ഉച്ചത്തിൽ ആക്കുക എന്നാൽ അവൾ നിന്നെ ഉയൎത്തും,
അവളെ നീ ആശ്ലേഷിച്ചാൽ നിന്നെ തേജസ്കരിക്കയും,

9 നിന്തലെക്കു ലാവണ്യമാല നല്കയും
അലങ്കാരകിരീടം സമ്മാനിക്കയും ചെയ്യും.

10 എന്മകനേ, കേട്ടു എന്മൊഴികളെ കൈക്കൊൾ്ക
ജീവവൎഷങ്ങൾ നിണക്കു പെരുകുമാറു തന്നേ.

11 ജ്ഞാനവഴിയിൽ ഞാൻ നിണക്ക് ഉപദേശിച്ചു
നേൎവ്വടുക്കളിൽ നിന്നെ നടത്തി.

12 നടക്കയിൽ നിന്റേ നട ഞെരുങ്ങുകയില്ല
ഓടുകയിൽ ഇടറുകയും ഇല്ല.

13 ശിക്ഷ ഊരിപ്പോകാതേ മുറുക പിടിക്ക,
നിന്റേ ജീവൻ ഇതത്രേ എന്നിട്ട് അതിനെ സൂക്ഷിക്കേണ്ടു.


18*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/285&oldid=189932" എന്ന താളിൽനിന്ന് ശേഖരിച്ചത്