താൾ:GaXXXIV5 1.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

274 Proverbs, III. സദൃശങ്ങൾ ൩.

18 തന്നെ കൈ പിടിക്കുന്നവൎക്ക് അവൾ ജീവവൃക്ഷം തന്നേ.
അവളെ സംഗ്രഹിക്കുന്നവനേ ധന്യൻ.

19 യഹോവ ജ്ഞാനത്താലേ ഭൂമിയെ സ്ഥാപിച്ചു
വിവേകത്താൽ സ്വൎഗ്ഗങ്ങളെ നിറുത്തി;

20 തൻ അറിവിനാൽ ആഴികൾ പൊട്ടി വന്നതും
ഇളമുകിൽ മഞ്ഞു തൂവുന്നതും ആകുന്നു.

21 എന്മകനേ, നിന്റേ കണ്ണുകളിൽനിന്ന് ഇവ മാറാകൊല്ലാ
വസ്തുത്വചിന്തകളെയും സൂക്ഷിച്ചുകൊൾ്ക,

22 നിന്റേ ദേഹിക്കു ജീവനും
കഴുത്തിന്നു ലാവണ്യവും ആയ്ചമവാൻ തന്നേ.

23 അപ്പോൾ നിന്റേ വഴിയിൽ നിൎഭയമായി നടക്കയും
കാൽ (ഒന്നിങ്കലും) തട്ടായ്കയും,

24 നീ കിടന്നാൽ പേടിക്കായ്കയും
കിടന്നിട്ട് ഉറക്കം നിരക്കയും ആം.

25 പെട്ടന്നുള്ള പേടിക്കും
ദുഷ്ടരുടേ കലാപം വരുന്നതിലും ഭയപ്പെടുവാറില്ല,

26 യഹോവയല്ലോ നിന്റേ പ്രത്യാശയായിനിന്നു
നിന്റേ കാലിനെ കുടുങ്ങാതേ കാക്കും.

27 (നന്മ) ചെയ്വാൻ നിന്റേ കൈക്കു പ്രാപ്തി ഉള്ളേടത്തു
യോഗ്യത ഉള്ളവരിൽനിന്നു നല്ലതൊന്നും വിലക്കായ്ക.

28 ഉള്ളപ്പോൾ കൂട്ടുകാരനോടു എടോ പോയി വാ,
നാള തരും എന്നു പറയൊല്ല!

29 കൂട്ടുകാരൻ നിൎഭയമായി നിന്നോടു വസിക്കുമ്പോൾ
അവനായി തിന്മ യന്ത്രിക്കൊല്ല!

30 നിണക്കു തിന്മ പിണെക്കാഞ്ഞാൽ
മനുഷ്യനോടു വെറുതേ പിണങ്ങല്ല!

31 സാഹസപുരുഷനിൽ എരിവു ഭാവിക്കയും
അവന്റേ വഴികൾ ഒന്നും തെരിഞ്ഞെടുക്കയും അരുതേ.

32 കാരണം വളുതക്കാരൻ യഹോവെക്കു അറെപ്പു തന്നേ
അവന്റേ രഹസ്യം നേരുള്ളവരോടു കൂടേ ആകുന്നു.

33 ദുഷ്ടന്റേ വീട്ടിൽ യഹോവയുടേ ശാപം (ഉണ്ടു)
നീതിമാന്മാരുടേ പാൎപ്പിടത്തെ അവൻ അനുഗ്രഹിക്കും.

34 പരിഹാസക്കാരെ എങ്കിലോ അവൻ പരിഹസിക്കും
സാധുക്കൾ്ക്കു കൃപ നല്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/284&oldid=189930" എന്ന താളിൽനിന്ന് ശേഖരിച്ചത്