താൾ:GaXXXIV5 1.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൩. Proverbs, III. 273

1 എന്മകനേ, എന്റേ ധൎമ്മോപദേശം മറക്കായ്ക
നിന്റേ ഹൃദയം എൻ കല്പനകളെ സൂക്ഷിക്ക!

2 ഇവയാകട്ടേ ദീൎഘായുസ്സും ജീവവൎഷങ്ങളും
സമാധാനവും നിണക്കു കൂട്ടിവെക്കും.

3 ദയയും സത്യവും നിന്നെ കൈവിടായ്ക,
നിന്റേ കഴുത്തോട് അവറ്റെ മുറുക്കികൊൾ്ക
ഹൃദയപ്പലകമേൽ എഴുതുക,

4 എന്നിട്ടു നീ ദൈവത്തിന്റേയും മനുഷ്യരുടേയും
കണ്ണുകളിൽ കൃപയും നല്ല ബോധവും കണ്ടെത്തും.

5 യഹോവയിൽ പൂൎണ്ണഹൃദയത്തോടേ തേറുക
നിന്റേ ബുദ്ധിയിൽ ഊന്നിക്കൊള്ളരുതേ.

6 നിന്റേ എല്ലാ വഴികളിലും അവനെ അറിഞ്ഞു കൊൾ്ക
എന്നിട്ട് അവൻ നിന്റേ ഞെറികളെ നിരത്തും.

7 നിൻ കണ്ണുകൾ്ക്കു നീ ജ്ഞാനിയാകാതേ
യഹോവയെ ഭയപ്പെട്ടു തിന്മയോട് അകന്നുകൊൾ്ക.

8 ഇതു നിന്റേ നാഭിക്കു ചികിത്സയും
നിൻ എല്ലുകൾ്ക്കു തണുപ്പും ആകും.

9 നിന്റേ സമ്പത്തിൽനിന്നും
എല്ലാ വരവിന്റേ ആദ്യഫലങ്ങളിൽനിന്നും യഹോവയെ ബഹുമാനിക്ക;

10 എന്നാൽ നിന്റേ കളപ്പുരകൾ മൃഷ്ടമായി നിറയും
ചക്കുകളിൽ രസം പൊങ്ങിക്കവിയും.-

11 എന്മകനേ, യഹോവാശിക്ഷയെ വെറുക്കായ്ക;
അവന്റേ ശാസനയിങ്കൽ മനം പിരിയായ്ക;

12 കാരണം യഹോവ സ്നേഹിക്കുന്നവനെത്തന്നേ ശാസിക്കും
രുചിക്കുന്ന മകനെ അപ്പൻ ചെയ്യുംപോലേ (ഇയ്യോബ് ൫, ൧൭.).

13 ജ്ഞാനത്തെ കണ്ടെത്തിയ മനുഷ്യനും
വിവേകത്തെ പ്രാപിക്കുന്ന മനുഷ്യനും ധന്യൻ!

14 അതിന്റേ ലാഭം വെള്ളിയുടേതിലും
ഈ ആദായം തങ്കത്തിലും നല്ലതല്ലോ.

15 മുത്തുകളിലും അതു വിലയേറും
നിന്റേ എല്ലാ മണിക്കനികളും നേരൊക്കയും ഇല്ല (ഇയ്യോ.൨൮, ൧൮).

16 ദീൎഘായുസ്സ് ആയാവളുടേ വലങ്കൈയ്യിലും
ധനവും തേജസ്സും ഇടങ്കൈയ്യിലും തന്നേ.

17 അവളുടേ വഴികൾ മനോഹരവഴികളും
അവളുടേ പാതകൾ അശേഷം സമാധാനവും ആകുന്നു;


18

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/283&oldid=189928" എന്ന താളിൽനിന്ന് ശേഖരിച്ചത്