താൾ:GaXXXIV5 1.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

272 Proverbs, III. സദൃശങ്ങൾ ൩. അ.

9 അപ്പോൾ നീതിയും ന്യായവും നേരും
നന്മയുടേ എല്ലാ വടുവും നിണക്കു തിരിയും.

10 കാരണം ജ്ഞാനം നിന്റേ ഹൃദയത്തിൽ അകമ്പൂകും
അറിവു നിൻ ദേഹിക്കു മതൃക്കും.

11ചിന്ത നിന്മേൽ കാത്തു
വിവേകം നിന്നെ സൂക്ഷിച്ചു കൊൾ്വതു,

12 ദുൎവ്വഴിയിൽനിന്നും
മറിപ്പുകൾ ഉരെക്കുന്ന ആളിൽനിന്നും നിന്നെ ഉദ്ധരിപ്പാൻ തന്നേ.

13 ആയവർ നേരുടേ ഞെറികളെ വിട്ടു
ഇരിട്ടുവഴികളിൽ നടന്നും,

14 തിന്മ ചെയ്യുന്നതിൽ സന്തോഷിച്ചു
വല്ലാത്ത മറിപ്പുകളിൽ ആനന്ദിച്ചുംകൊണ്ടു,

15 വക്രഞെറികൾ ഉള്ളവരായി
വിപരീതനടകളിൽ തെറ്റിപ്പോകുന്നു.

16 ചൊല്ലുകളെ മിനുക്കുന്ന അപരാധിനിയായ
പരസ്ത്രീയിൽനിന്നും നിന്നെ ഉദ്ധരിപ്പാൻ തന്നേ.

17 ആയവൾ യൌവനകാന്തനെ വിട്ടു
തന്റേ ദൈവത്തിൻ നിയമത്തെ മറന്നു പോയി;

18 സാക്ഷാൽ അവൾ ഭവനവുമായി മരണത്തിലേക്കും
നടകൾ പ്രേതന്മാർ അടുക്കലേക്കും ഇഴിയുന്നു;

19 അവളെ ഗമിക്കുന്നവർ ആരും മടങ്ങി വരികയും
ജീവന്റേ ഞെറികളോട് എത്തുകയും ഇല്ല.

20 നല്ലവരുടേ വഴിയിൽ നീ ചെന്നു
നീതിമാന്മാരുടേ ഞെറികളെ കാത്തുകൊൾ്വാൻ തന്നേ.

21 നേരുള്ളവരാകട്ടേ ഭൂമിയിൽ കുടിയിരിക്കും
തികവുള്ളവർ അതിൽ ശേഷിച്ചു നില്ക്കും.

22 ദുഷ്ടന്മാരോ ദേശത്തിൽനിന്നു ഛേദിക്കപ്പെടും (സങ്കീ.൩൭, ൯)
തോല്പിക്കുന്നവർ അതിങ്കന്ന് ഇഴെച്ചു പോകും.

൩. അദ്ധ്യായം.

ജ്ഞാനത്താലേ ഭാഗ്യം വേണം എങ്കിൽ (൫) യഹോവയിൽ തേറി (൧൧)ശി
ക്ഷ സഹിച്ചു (൧൩) നിത്യജീവനെ അന്വേഷിക്കേണം (൧൯) ലോകത്തെ നി
ൎമ്മിച്ച ജ്ഞാനം ഭക്തനെ കാക്കും. (൨൭) ഗുണം ചെയ്തുകൊണ്ടു (൩൧) ദോഷവാ
നിൽ അസൂയ ഭാവിക്കാതേ സുഖിക്ക.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/282&oldid=189926" എന്ന താളിൽനിന്ന് ശേഖരിച്ചത്