താൾ:GaXXXIV5 1.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨. അ. Proverbs, II. 271

കോൾ പോലേ നിങ്ങടേ ആപത്തു തട്ടുമ്പോൾ
ഞെരിക്കവും തിട്ടതിയും നിങ്ങളുടേ മേൽ എത്തുകയിൽ തന്നേ.

28 അന്ന് എന്നെ വിളിക്കും ഞാൻ ഉത്തരം അരുളുകയും ഇല്ല,
എന്നെ തേടും കണ്ടെത്തുകയും ഇല്ല;

29 അറിവിനെ പകെച്ചു
യഹോവാഭയത്തെ തെരിഞ്ഞുടുക്കാതേ പോയതിന്നത്രേ.

30 എൻ മന്ത്രണത്തിൽ മനം ചെല്ലാഞ്ഞതും
എൻ ശാസനയെ അശേഷം ഉപേക്ഷിച്ചതും നിമിത്തം,

31 അവരുടേ വഴികളിൻ ഫലത്തെ ഭക്ഷിച്ചു
സ്വന്ത ആലോചനകളാൽ തൃപ്തരായ്തീരും.

32 കാരണം അജ്ഞരുടേ പിന്തിരിവ് അവരെക്കൊല്ലും
ബുദ്ധിഹീനരുടേ നിശ്ചിന്ത അവരെ കെടുക്കും.

33 എന്നെ കേട്ടുകൊള്ളുന്നവനോ നിൎഭയമായും
വല്ലാത്ത പേടിയിൽനിന്നു സ്വൈരമായും വസിക്കും.


൨. അദ്ധ്യായം.

(൧)ജ്ഞാനത്തെ അന്വേഷിക്കുന്നവന്നു (൫) ദൈവപരിചയവും (൯) നീതി
ബോധവും (൧൧) വ്യഭിചാരാദിപരീക്ഷകളിൽ സമ്പ്രേക്ഷയും രക്ഷയും ലഭിക്കും.

1 എന്മകനേ, എന്റേ ചൊല്ലുകളെ നീ കൈക്കൊണ്ടു
എൻ കല്പനകളെ നിന്റേ വക്കൽ നിക്ഷേപിച്ചു,

2 ജ്ഞാനത്തിലേക്കു നിൻ ചെവിയെ ഒരുമ്പെടുത്തിക്കൊണ്ടു
വിവേകത്തിലേക്കു ഹൃദയം ചാച്ചു എങ്കിൽ,

3 വിശേഷാൽ ബുദ്ധിയെ വിളിച്ചു
വിവേകത്തിനായി ശബ്ദം ഉയൎത്തി എങ്കിൽ,

4 വെള്ളി പോലേ അതിനെ തിരഞ്ഞു
നിധികളെ പോലേ അനേഷിച്ചു പോന്നാൽ,

5 അപ്പോൾ യഹോവാഭയം നിണക്കു തിരിയും
ദൈവത്തിന്നറിവിനെ നീ കണ്ടെത്തും.

6 ജ്ഞാനത്തെ കൊടുക്കുന്നതാകട്ടേ യഹോവ തന്നേ;
അറിവും വിവേകവും അവന്റേ വായിൽനിന്നത്രേ.

7 നേരുള്ളവൎക്ക് അവൻ വസ്തുത്വം നിക്ഷേപിക്കും
തികവിൽ നടപ്പവൎക്കു പലിശ (ആകും),

8 ന്യായഞെറികളെ സൂക്ഷിപ്പാനും
സ്വഭക്തരുടേ വഴിയെ കാപ്പാനും തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/281&oldid=189925" എന്ന താളിൽനിന്ന് ശേഖരിച്ചത്