താൾ:GaXXXIV5 1.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

270 Proverbs, I. സദൃശങ്ങൾ ൧. അ.

12 പാതാളം പോലേ നാം അവരെ ജീവനോടേ വിഴുങ്ങുക,
ഗുഹെക്ക് ഇറങ്ങുന്നവരെ പോലേ കുറവെന്നി സ്വസ്ഥന്മാരെ തന്നേ!

13 വിലയേറിയ വസ്തു എല്ലാം കിട്ടും
കൊള്ളയാൽ നമ്മുടേ വീടുകളെ നിറെക്കും.

14 ഞങ്ങളുടേ ഇടയിൽ നീ ചീട്ടിടും
നമുക്ക് എല്ലാവൎക്കും മടിശ്ശീല ഒന്നേ ഉള്ളു.

15 എന്ന് അവർ പറഞ്ഞാൽ എന്മകനേ, കൂടി ആ വഴിയിൽ പോകല്ല
അവരുടേ പാതയിൽനിന്നു നിൻ പാദം വിലക്കുക!

16 കാരണം അവരുടേ കാലുകൾ ദോഷത്തിനായി ഓടി
രക്തം ചിന്നിപ്പാൻ വിരഞ്ഞു പോകും.

17 ചിറകുടയവറ്റിൻ കണ്ണുകൾ ഒക്കയും കാണ്കേ
വലവിരിച്ചിട്ടും വൃഥാ അല്ലയോ.

18 ഇവരോ പതിയിരിക്കുന്നതു സ്വന്തരക്തത്തിന്നു തന്നേ
ഒതുങ്ങി പാൎക്കുന്നതു സ്വപ്രാണങ്ങൾ്ക്ക് അത്രേ.

19 ലാഭത്തെ ലോഭിക്കുന്ന ഏവന്റേറയും ഞെറികൾ അപ്രകാരം തന്നേ:
ലോഭം ഉടയവരുടേ പ്രാണനെ താൻ എടുക്കുന്നു.

20 ജ്ഞാനം എന്നവളോ വെളിവിൽ ഘോഷിക്കയും
തെരുക്കളിൽ ശബ്ദം കേൾ്പിക്കയും,

21 ആരവാരസ്ഥലങ്ങളുടേ തലെക്കൽനിന്നു വിളിക്കയും [ചെയ്വിതു:
നഗരവാതിലുകളുടേ പ്രവേശങ്ങളിൽ തന്റേ ചൊല്ലുകളെ ചൊല്ലുകയും

22 അല്ലയോ അജ്ഞരേ, നിങ്ങൾ അജ്ഞത്വത്തെ സ്നേഹിപ്പത് എത്രോടം,
പരിഹാസക്കാർ പരിഹാസത്തിൽ രസിക്കുന്നതും
ബുദ്ധിഹീനർ അറിവിനെ പകെക്കുന്നതും എത്രോടം?

23 എന്റേ ശാസനെക്കു മടങ്ങി വരികിൽ
ഇതാ എൻ ആത്മാവിനെ നിങ്ങൾ്ക്കു പൊഴിക്കാം
എൻ വാക്കുകളെ നിങ്ങളെ അറിയിക്കാം.

24 ഞാനോ കൂക്കീട്ടും നിങ്ങൾ മറുത്തും
ഞാൻ കൈ നീട്ടീട്ടും കുറിക്കൊള്ളുന്നവർ ഇല്ലാതേയും പോയി,

25 എൻ മന്ത്രണത്തെ ഒക്കെയും നിങ്ങൾ തള്ളീട്ട്
എൻ ശാസനയിൽ മനം ചെല്ലാതേ പോകകൊണ്ടു,

26 നിങ്ങളുടേ ആപത്തിങ്കൽ ഞാനും ചിരിക്കയും
നിങ്ങളെ പേടി വരികയിൽ ഇളിക്കയും ചെയ്യും,

27 വിശറു പോലേ നിങ്ങളുടേ പേടി വന്നു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/280&oldid=189923" എന്ന താളിൽനിന്ന് ശേഖരിച്ചത്