താൾ:GaXXXIV5 1.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 Job, XI. ഇയ്യോബ് ൧൧. അ.

൧൧. അദ്ധ്യായം.

ചോഫർ കടുപ്പത്തോടെ ശാസിച്ചു, മനുഷ്യരെ കേൾ്ക്കാത്തവനു ദൈവം
താൻ വന്നു പാപങ്ങളെ വെളിപെടുത്തേണം എന്ന് ആഗ്രഹിച്ചു, (൭) ദൈവ
ത്തോടു പോരാട്ടം അസാദ്ധ്യം ആകയാൽ (൧൩) മാനസാന്തരത്താലേ ശുഭോ
ദയം പറഞ്ഞു കൊടുത്തതു.

നയമയിലേ ചോഫർ ഉത്തരം ചൊല്ലിയതു:

<lg n="2"> വാക്കുകളുടെ പെരിപ്പത്തിന്ന് ഉത്തരം ചൊല്ലിക്കൂടയോ?
വിടുവായൻ നീതിമാൻ എന്നിരിക്കയോ?</lg>

<lg n="3"> നിന്റെ പൊങ്ങച്ചം പുരുഷരെ മിണ്ടാതാക്കുകയോ?
നീ പരിഹസിക്കുന്നതിന്ന് ആരും ലജ്ജിപ്പിക്കാതിരിക്കിയോ?</lg>

<lg n="4"> നീ ആകട്ടേ (ദൈവത്തോട്): എന്റെ മതം നിൎമ്മലം,
തൃക്കണ്ണുകളിൽ ഞാൻ വെടിപ്പു തന്നേ എന്നു പറഞ്ഞു (൬, ൧൦. ൯, ൨൧);</lg>

<lg n="5"> എങ്കിലും ദൈവം താൻ നിന്നോടു സംസാരിച്ചു,
തൻ അധരങ്ങളെ നിന്നോടു തുറന്നു,</lg>

<lg n="6"> ജ്ഞാനമൎമ്മങ്ങളെ ഇരട്ടിച്ച ചൈതന്യമുള്ളവ എന്നു
താൻ തോന്നിച്ചു തന്നാൽ, കൊള്ളാം! [അപ്പോൾ ബോധിക്കും.
നിന്റെ അകൃത്യത്തിൽ ഒരോന്നിനെ ദൈവം മറന്നു സമ്മാനിക്കുന്നു എന്ന്</lg>

<lg n="7"> ദൈവം ആരായുന്നതിനോടു നീ എത്തുമോ?
സൎവ്വശക്തന്റെ സമ്പൂൎണ്ണതയോളം എത്തുമോ?</lg>

<lg n="8"> അതു സ്വൎഗ്ഗങ്ങളുടെ ഔന്നത്യങ്ങൾ; നീ എന്തു പ്രവൃത്തിക്കും?
പാതാളത്തിലും അഗാധം; നിണക്ക് എന്തറിയാം?</lg>

<lg n="9"> അതിൻ അളവിന്നു ഭൂമിയേക്കാൾ നീളവും
കടലേക്കാൾ അകലവും ഉണ്ടു.</lg>

<lg n="10"> അവൻ ഉഴറിവന്ന് അടെച്ചു വെച്ചു നടുക്കൂട്ടത്തിൽ ആക്കിയാൽ,
ആർ അവനെ തടുക്കും?</lg>

<lg n="11"> കാരണം: മായക്കാരെ അവൻ അറിയുന്നു,
ആരും ബോധിക്കാത്ത അതിക്രമത്തെ കാണുന്നു.</lg>

<lg n="12"> എന്നിട്ടു ശൂന്യാത്മാവും ബോധം കൊള്ളും,
കാട്ടുകഴുത (യായവൻ) മനുഷ്യജന്മം പിറക്കയും ചെയ്യും.</lg>

<lg n="13"> നീയോ ഹൃദയം തിരിച്ചു,
അവങ്കലേക്കു കൈകളെ പരത്തിയാൽ,</lg>

<lg n="14"> നിൻ കൈക്കൽ അതിക്രമം ഉള്ളതിനെ അകറ്റി,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/28&oldid=189432" എന്ന താളിൽനിന്ന് ശേഖരിച്ചത്