താൾ:GaXXXIV5 1.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

266 Psalms, CXLVIII. സങ്കീൎത്തനങ്ങൾ ൧൪൮.

<lg n="17"> തൻ ഉറെച്ച വെള്ളത്തെ കഷണങ്ങൾ പോലേ എറിയുന്നവൻ,
അവന്റേ കുളിരിന്ന് ആർ നില്ക്കും?</lg>

<lg n="18"> സ്വവചനത്തെ അവൻ അയച്ചു അവറ്റെ ഉരുക്കുന്നു
തൻ കാറ്റിനെ ഉൗതിച്ച ഉടനേ വെള്ളങ്ങൾ ഒലിക്കുന്നു.</lg>

<lg n="19"> യാക്കോബിന്നു സ്വവാക്കിനെയും
ഇസ്രയേലിന്നു തൻ വെപ്പുന്യായങ്ങളെയും അറിയിക്കുന്നവൻ തന്നേ.</lg>

<lg n="20"> അപ്രകാരം അവൻ (വേറ്) ഒരു ജാതിക്കും ചെയ്തിട്ടില്ല
ന്യായങ്ങളെ അവർ ഒട്ടും അറിയുന്നില്ല;
ഹല്ലെലൂയാഃ !</lg>


൧൪൮. സങ്കീൎത്തനം.

സ്വൎഗ്ഗങ്ങളിലും (൭) ഭൂമിയിലും ഉള്ളത് ഒക്കയും (൧൩) ഇസ്രയേലെ സന്ദ
ൎശിച്ചവനെ സ്തുതിക്കേണം.

<lg n="1"> ഹല്ലെലൂയാഃ
സ്വൎഗ്ഗങ്ങളിൽനിന്നു യഹോവയെ സ്തുതിപ്പിൻ
ഉയരങ്ങളിൽ അവനെ സ്തുതിപ്പിൻ!</lg>

<lg n="2"> അവന്റേ സകലദൂതന്മാരേ, അവനെ സ്തുതിപ്പിൻ
അവന്റേ സകലസൈന്യങ്ങളേ, അവനെ സ്തുതിപ്പിൻ!</lg>

<lg n="3"> സൂൎയ്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ
മിന്നുന്ന സകലനക്ഷത്രങ്ങളേ, അവനെ സ്തുതിപ്പിൻ!</lg>

<lg n="4">സ്വൎഗ്ഗാധിസ്വൎഗ്ഗങ്ങളും
വാനത്തിൻ മീതേയുള്ള വെള്ളങ്ങളും അവനെ സ്തുതിപ്പിൻ!</lg>

<lg n="5"> ഇവ യഹോവാനാമത്തെ സ്തുതിപ്പതു
അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടും,</lg>

<lg n="6"> അവൻ എന്നെന്നേക്കും അവറ്റെ നില്പിച്ചും
ഒന്നും ലംഘിക്കാത്ത വെപ്പിനെ കൊടുത്തും ഇരിക്കയാൽ തന്നേ.</lg>

<lg n="7"> ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ
കടലാനകളും എല്ലാ ആഴികളും,</lg>

<lg n="8"> തീയും കല്മഴയും ഹിമവും പുകയും
അവന്റേ വാക്കിനെ നടത്തുന്ന കൊടുങ്കാററും,</lg>

<lg n="9"> മലകളും എല്ലാ കുന്നുകളും
ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/276&oldid=189915" എന്ന താളിൽനിന്ന് ശേഖരിച്ചത്