താൾ:GaXXXIV5 1.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൭. Psalms, CXLVII. 265

<lg n="1"> ഹല്ലെലൂയാഃ
നമ്മുടേ ദൈവത്തെ കീൎത്തിക്ക നല്ലതു സത്യം,
അവൻ മനോഹരനാകയാൽ (൧൩൫, ൩) സ്തുതി യോഗ്യം തന്നേ (൩൩,</lg>

<lg n="2">യഹോവ യരുശലേമെ പണിയുന്നു [൧).
ഇസ്രയേലിൽനിന്നു ചിതറിയവരെ ശേഖരിക്കുന്നു,</lg>

<lg n="3"> ഹൃദയം നുറുങ്ങിയവരെ സൌഖ്യമാക്കി
അവരുടേ നോവുകളെ പൊറുപ്പിക്കുന്നവൻ; </lg>

<lg n="4"> നക്ഷത്രങ്ങളുടേ എണ്ണം നിദാനിച്ചു
എല്ലാറ്റിന്നും പേരുകൾ വിളിക്കുന്നവൻ.</lg>

<lg n="5"> നമ്മുടേ കൎത്താവ് വലിയവനും ഊക്കേറിയവനും
അവധിയില്ലാത്ത വിവേകമുള്ളവനും തന്നേ.</lg>

<lg n="6"> യഹോവ സാധുക്കളെ യഥാസ്ഥാനത്താക്കി
ദുഷ്ടരെ നിലത്തോളം താഴ്ത്തുന്നു.</lg>

<lg n="7"> യഹോവെക്കു സ്തോത്രത്താൽ ഉത്തരം കൊടുപ്പിൻ
കിന്നരംകൊണ്ടു നമ്മുടേ ദൈവത്തെ കീൎത്തിപ്പിൻ!</lg>

<lg n="8"> മേഘങ്ങൾ കൊണ്ടു വാനത്തെ മൂടി,
ഭൂമിക്കു മഴ ഒരുക്കി
മലകളിൽ പുല്ലു മുളെപ്പിക്കുന്നവനെ,</lg>

<lg n="9"> അതതിൻ ആഹാരത്തെ മൃഗത്തിന്നും
കരയുന്ന കാക്കക്കുഞ്ഞുകൾ്ക്കും കൊടുക്കുന്നവനെ.</lg>

<lg n="10"> കുതിരയുടേ വീൎയ്യത്തിൽ അവനു പ്രസാദം ഇല്ല,
പുരുഷന്റേ തുടകൾ രുചിക്കയും ഇല്ല,</lg>

<lg n="11"> തന്നെ ഭയപ്പെട്ടു തൻ ദയയെ പാൎത്തിരിക്കുന്നവർ
യഹോവെക്കു രുചിക്കുന്നു.</lg>

<lg n="12"> യരുശലേമേ, യഹോവയെ പുകഴുക;
ചിയോനേ, നിൻ ദൈവത്തെ സ്തുതിക്ക!</lg>

<lg n="13"> കാരണം നിന്റേ വാതിലുകളുടേ ഓടാമ്പലുകളെ അവൻ ഉറപ്പിച്ചു
നിന്നകത്തു നിൻ മക്കളെ അനുഗ്രഹിച്ചു;</lg>

<lg n="14"> നിന്റേ അതിൎക്കു സമാധാനം വെച്ചു
കോതമ്പിൻ സാരംകൊണ്ടു (൮൧, ൧൭) നിണക്കു തൃപ്തി വരുത്തുന്നവൻ;</lg>

<lg n="15"> ഭൂമിയിലേക്കു തൻ മൊഴിയെ അയക്കുന്നവൻ
അവന്റേ വചനം ബദ്ധപ്പാടോടേ പായുന്നു; </lg>

<lg n="16"> പഞ്ഞി പോലേ ഹിമം കൊടുത്തു
ചാരം പോലേ നീഹാരം തൂകുന്നവൻ;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/275&oldid=189913" എന്ന താളിൽനിന്ന് ശേഖരിച്ചത്