താൾ:GaXXXIV5 1.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൪. Psalms, CXLIV. 261

<lg n="10"> നിൻ പ്രസാദം ചെയ്വാൻ എന്നെ പഠിപ്പിച്ചാലും!
എൻ ദൈവം നീയല്ലോ,
നിന്റേ നല്ല ആത്മാവ് സമഭൂമിയിൽ എന്നെ നടത്തുകയാവു!</lg>

<lg n="11"> യഹോവേ, തിരുനാമം ഹേതുവായി നീ എന്നെ ഉയിൎപ്പിച്ചു
നിൻ നീതിയാൽ എൻ ദേഹിയെ ഞെരുക്കത്തിൽനിന്നു പുറപ്പെടുവിക്കും.</lg>

<lg n="12"> നിന്റേ ദയയിൽ എൻ ശത്രുക്കളെ ഒടുക്കുകയും
എൻ ദേഹിയെ ഞെരുക്കുന്നവരെ ഒക്കയും കെടുത്തുകളകയും ചെയ്യും,
ഞാൻ നിന്റേ ദാസനല്ലയോ.</lg>

൧൪൪. സങ്കീൎത്തനം.

സങ്കടങ്ങളിൽ രക്ഷിച്ചവൻ (൫) ഇനി ആവിൎഭവിച്ചു ഉദ്ധരിപ്പാൻ അപേ
ക്ഷയും (൯) പ്രത്യാശയും (൧൧) ദേവജനത്തിന്നു അനുഗ്രഹപൂൎത്തി വന്നതിന്നു
സ്തുതിയും.

<lg n="1"> ദാവിദിന്റേതു.</lg>

<lg n=""> എൻ പാറയായ യഹോവ അനുഗ്രഹിക്കപ്പെട്ടവൻ (൧൮, ൪൭)
എൻ കൈകളെ അടല്പൊരുവാനും
എൻ വിരലുകളെ യുദ്ധവും അഭ്യസിപ്പിച്ചവൻ (൧൮, ൩൫),</lg>

<lg n="2"> എന്റേ ദയയും എൻ ദുൎഗ്ഗവും
ഉയൎന്നിലവും എന്നെ വിടുവിക്കുന്നവനും
എൻ പലിശയും ഞാൻ തേറുന്നവനും (൧൮, ൩)
എൻ ജനത്തെ എന്റേ കീഴിൽ അമൎക്കുന്നവനും തന്നേ.</lg>

<lg n="3"> യഹോവേ, നീ മനുഷ്യനെ അറിവാനും
മൎത്യപുത്രനെ മാനിപ്പാനും അവൻ എന്തു (൮, ൫)?</lg>

<lg n="4"> മനുഷ്യൻ വീൎപ്പിനോട് ഒത്തു
അവന്റേ നാളുകൾ കടന്നു പോകുന്ന നിഴൽ കണക്കേ.</lg>

<lg n="5"> യഹോവേ, നിന്റേ വാനങ്ങളെ ചാച്ച് ഇറങ്ങി വരിക (൧൮, ൧൦)
മലകളെ തൊട്ടു പുകെപ്പിക്ക.</lg>

<lg n="6"> മിന്നൽ മിന്നിച്ച് അവരെ ചിതറിക്ക
നിൻ അമ്പുകളെ അയച്ച് അവരെ ഭ്രമിപ്പിക്ക (൧൮, ൧൫).</lg>

<lg n="7"> ഉയരത്തിൽനിന്നു തൃക്കൈകളെ നീട്ടി
പെരുത്ത വെള്ളങ്ങളിൽനിന്നു (൧൮, ൧൭)
പരദേശമക്കളിൽനിന്നു (൧൮, ൪൫) എന്നെ ഉദ്ധരിക്കേണമേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/271&oldid=189905" എന്ന താളിൽനിന്ന് ശേഖരിച്ചത്