താൾ:GaXXXIV5 1.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൧൦. അ. Job, X. 17

<lg n="7"> എൻ അകൃത്യത്തെ നീ ഇത്ര അന്വേഷിച്ചും
എൻ പാപത്തെ തിരഞ്ഞും കൊൾ്വാൻ തന്നേ.</lg>

<lg n="8"> തൃക്കൈകൾ എന്നെ മനിഞ്ഞു മുച്ചൂടും എല്ലാം തീൎത്തു,
എന്നിട്ടും നീ എന്നെ സംഹരിക്കുന്നു!</lg>

<lg n="9">കളിമണ്ണു പോലേ നീ എന്നെ ഉണ്ടാക്കിയ പ്രകാരം ഓൎക്കേണമേ!
ഇപ്പോൾ എന്നെ പൊടിയിലേക്കു തിരിപ്പിക്കുമോ?</lg>

<lg n="10"> പാൽ പോലേ നീ എന്നെ വാൎത്തു,
തയിർ പോലേ ഉറക്കൂടുമാറാക്കിയല്ലയോ?</lg>

<lg n="11"> തോലും മാംസവും എന്നെ ഉടുപ്പിച്ചു,
എല്ലു ഞരമ്പുകളാലും മെടഞ്ഞു തീൎത്തു;</lg>

<lg n="12"> ജീവനും ദയയും നീ എന്നോടു പ്രവൃത്തിച്ചു,
നിന്റെ സന്ദൎശനം എൻ ആത്മാവിനെ കാത്തു.</lg>

<lg n="13"> എന്നിട്ടും നീ നിക്ഷേപിച്ചിരുന്നത് ഇതു തന്നേ,
ഇതിനെ നീ ഭാവിച്ചു എന്ന് എനിക്ക് അറിയാം:</lg>

<lg n="14"> ഞാൻ പിഴെച്ചാൽ എന്നെ സൂക്ഷിപ്പാനും
എൻ അകൃത്യത്തിൽനിന്നു നിൎദ്ദോഷനാക്കാതിരിപ്പാനും മനസ്സായിരുന്നു!</lg>

<lg n="15"> ഞാൻ ദോഷം ചെയ്താലോ അയ്യോ എനിക്കു കഷ്ടം!
നീതിമാനാകിലോ, ധിക്കാരതൃപ്തനും എൻ എളിമ കാണുന്നവനും ആയിട്ടു
ഞാൻ തല ഉയൎത്തരുത്! എന്നിരുന്നു.</lg>

<lg n="16">ഞെളിഞ്ഞു പോകിലോ സിംഹത്തെ പോലേ എന്നെ നായാടുവാനും,
നിൻ അത്ഭുതങ്ങളെ ആവൎത്തിച്ചു എന്നിൽ കാട്ടുവാനും,</lg>

<lg n="17">എന്റെ നേരേ നിന്റെ സാക്ഷികളെ പുതുക്കുവാനും,
എന്നിൽ നിൻ മുഷിച്ചൽ പെരുക്കുവാനും,
പടപടകളെ എന്നെ കൊള്ളേ അയച്ചു പോരുവാനും (ഭാവിച്ചതു).</lg>

<lg n="18"> പിന്നേ ഗൎഭത്തിൽനിന്ന് എന്നെ പുറപ്പെടുവിച്ചത് എന്തിന്നു?
വീൎപ്പു മുട്ടീട്ട് ഒരു കണ്ണും എന്നെ കാണാതിരുന്നു എങ്കിൽ കൊള്ളാം!</lg>

<lg n="19"> എന്നാൽ ഞാൻ ഉദരത്തിൽനിന്നു. ശവക്കുഴിക്കു വഹിക്കപ്പെട്ടിട്ട്
ഒട്ടും ഇല്ലാഞ്ഞപ്രകാരം ആകും.</lg>

<lg n="20">എന്റെ നാളുകൾ അല്പം അല്ലയോ? അാൻ കൈവിടുക,
എന്നോടു മാറി നില്ക്ക, ഞാൻ കുറയ ഉന്മേഷിപ്പാൻ അത്രേ,</lg>

<lg n="21"> ഞാൻ മടങ്ങി വരാതേ
ഇരുളും മരണനിഴലും ഉള്ള ദേശത്തേക്കു പോകുമ്മുമ്പെ തന്നേ,</lg>

<lg n="22"> കൂരിരുളൊത്ത തിമിരവും ക്രമങ്ങളില്ലാത്ത മരണനിഴലും
തെളക്കത്തിന്നും തമസ്സിൻ ഭാവവും ഉള്ള ദേശത്തേക്കു തന്നേ.</lg>


2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/27&oldid=189430" എന്ന താളിൽനിന്ന് ശേഖരിച്ചത്