താൾ:GaXXXIV5 1.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

256 Psalms, CXXXIX. സങ്കീൎത്തനങ്ങൾ ൧൩൯.

<lg n="3"> എൻ നടപ്പും കിടപ്പും നീ ചേറിക്കണ്ടു
എന്റേ എല്ലാ വഴികളിലും പരിചയിച്ചിരിക്കുന്നു.</lg>

<lg n="4"> യഹോവേ, കണ്ടാലും നീ മുറ്റും അറിയാത്ത
ഒരു മൊഴിയും എൻ നാവിലില്ലല്ലോ.</lg>

<lg n="5"> നീ മുമ്പും പിമ്പും എന്നെ തിക്കി
നിൻ കരം എന്മേൽ വെച്ചിരിക്കുന്നു.</lg>

<lg n="6"> ഈ അറിവ് എനിക്ക് അത്യത്ഭുതവും
എനിക്ക് എത്തിക്കൂടാത്ത ഉയരവും ആകുന്നു.</lg>

<lg n="7"> നിന്റേ ആത്മാവിൽനിന്നു ഞാൻ എവിടേ പോവു
തിരുമുഖത്തെ വിട്ട്എവിടേക്കു മണ്ടും?</lg>

<lg n="8"> സ്വൎഗ്ഗം ഞാൻ ആരോഹിച്ചാലും നീ അവിടേ (ഉണ്ടു)
പാതാളത്തെ കിടക്കയാക്കിയാലും നീ അതാ! </lg>

<lg n="9"> ഞാൻ അരുണോദയച്ചിറകുകളെ എടുത്തു
കടലറുതിയിൽ കുടിയിരുന്നാലും,</lg>

<lg n="10"> അവിടേയും തൃക്കൈ എന്നെ നടത്തും
നിൻ വലങ്കൈ എന്നെ പിടിക്കും.</lg>

<lg n="11"> ഇരിട്ടു മാത്രം എന്നെ പൊതിയുക
എന്നെ ചുറ്റുന്ന വെളിച്ചം രാത്രി (ആക) എന്നു പറഞ്ഞാലും,</lg>

<lg n="12"> അന്ധകാരവും നിണക്ക് ഇരുട്ടാക്കുന്നില്ല,
രാത്രി പകൽ കണക്കേ പ്രകാശിപ്പിക്കും,
ഇരുളും വെളിച്ചവും ഒരു പോലേ അത്രേ.</lg>

<lg n="13"> കാരണം എന്റേ ഉൾ്പൂവുകളെ നീയേ നിൎമ്മിച്ചു
അമ്മയുടേ ഗൎഭത്തിൽ എന്നെ നേയ്തു.</lg>

<lg n="14"> ഞാൻ ഭയങ്കരവും അതിശയവും ആയി ഉത്ഭവിക്കയാൽ നിന്നെ വാഴ്ത്തുന്നു,
നിന്റേ ക്രിയകൾ അതിശയമുള്ളവ
എന്ന്എൻ ദേഹി പെരികേ അറിയുന്നു.</lg>

<lg n="15"> ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെട്ടു
ഭൂമിയുടേ ആഴത്തിൽ മെടഞ്ഞുരുവായപ്പോൾ
എന്റേ അസ്ഥിസാരം നിണക്കു മറഞ്ഞതല്ല.</lg>

<lg n="16"> എന്റേ നൂലുണ്ട തൃക്കണ്ണുകൾ കണ്ടു,
അവ എല്ലാം നിന്റേ പുസ്തകത്തിൽ എഴുതപ്പെട്ടു
നാളുകൾ ഒന്നും ഇല്ലാത്തപ്പോഴേക്ക് മനയപ്പെട്ടു.</lg>

<lg n="17"> എനിക്കോ ദേവനേ, നിന്റേ അഭിപ്രായങ്ങൾ എത്ര വിലയേറിയവ
അവറ്റിൻ തുകകൾ എത്ര വമ്പിച്ചവ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/266&oldid=189896" എന്ന താളിൽനിന്ന് ശേഖരിച്ചത്