താൾ:GaXXXIV5 1.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

254 Psalms, CXXXVII. സങ്കീൎത്തനങ്ങൾ ൧൩൭.

<lg n="25"> സകല ജനത്തിന്നും ആഹാരം കൊടുക്കുന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="26">സ്വൎഗ്ഗത്തിൽ ദേവനായവനെ വാഴ്ത്തുവിൻ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലേ!</lg>

൧൩൭. സങ്കീൎത്തനം.

ബാബൽ പ്രവാസത്തിലേ ദുഃഖവും (൫) യരുശലേമിന്നായി വാഞ്ചയും ഓ
ൎത്തു (൭) ഏദോം ബാബെലുകൾ്ക്കു ശിക്ഷ അപേക്ഷിച്ചതു.

<lg n="1"> ബാബെലിൻ നദികളരികേ നാം അങ്ങ് ഇരുന്നും
ചിയോനെ ഓൎക്കുമ്പോൾ കരഞ്ഞും കൊണ്ടിരുന്നു.</lg>

<lg n="2"> അതിന്നകത്തേ കണ്ടലുകളിൽ
നാം കിന്നരങ്ങളെ തൂക്കി വിട്ടു.</lg>

<lg n="3"> അവിടേ ആകട്ടേ നമ്മെ പ്രവാസം ചെയ്യിച്ചവർ:
ഹോ ചിയോൻ പാട്ടുകളിൽ ഒന്നിനെ ഞങ്ങൾ്ക്കു പാടുവിൻ
എന്നിങ്ങനേ പാട്ടുവാക്കുകളും
നമ്മുടേ കവൎച്ചക്കാർ സന്തോഷവും നമ്മോടു ചോദിച്ചു.</lg>

<lg n="4"> അന്യഭൂമിയിൽ
യഹോവയുടേ പാട്ടു നാം എങ്ങനേ പാടും?</lg>

<lg n="5"> യരുശലേമേ, നിന്നെ ഞാൻ മറന്നു എങ്കിൽ
എന്റേ വലങ്കൈയും (തൻ പണിയെ) മറന്നു വിടുക!</lg>

<lg n="6"> നിന്നെ ഓൎക്കാതേ പോയാൽ
യരുശലേമിനെ എന്റേ സന്തോഷത്തിൻ
തലയാക്കി കരേറ്റുന്നില്ല എങ്കിൽ
എൻ നാവ് അണ്ണാക്കിനോടു പററി പോക! </lg>

<lg n="7"> അല്ലയോ യഹോവേ,
അഴിപ്പിൻ, അതിലേ അടിസ്ഥാനം വരേ അഴിപ്പിൻ
എന്നു പറയുന്ന ഏദോമ്പുത്രന്മാൎക്കു
യരുശലേമിൻ ദിവസത്തെ ഓൎത്തു വെക്കേണമേ!</lg>

<lg n="8"> സംഹാരം വന്ന ബാബെൽപുത്രിയേ, നീ ഞങ്ങളിൽ പിണെച്ചതിനെ
നിണക്കു പിണെച്ചു തീൎക്കുന്നവൻ ധന്യൻ.</lg>

<lg n="9"> നിന്റേ ശിശുക്കളെ പിടിച്ചു ശൈലത്തിന്മേൽ
തകൎക്കുന്നവൻ ധന്യൻ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/264&oldid=189892" എന്ന താളിൽനിന്ന് ശേഖരിച്ചത്