താൾ:GaXXXIV5 1.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

250 Psalms, CXXXIII. CXXXIV. സങ്കീ. ൧൩൩. ൧൩൪.

<lg n="17"> അവിടേ ഞാൻ ദാവിദിനു കൊമ്പിനെ മുളെപ്പിച്ചു
എൻ അഭിഷിക്തനു വിളക്ക് ഒരുക്കുകയും ചെയ്യും.</lg>

<lg n="18"> അവന്റേ ശത്രുക്കളെ ഞാൻ നാണം പൂണിക്കും
അവന്റേ മേലോ അവന്റേ കിരീടം പൂക്കുമാറാക എന്നത്രേ.</lg>

൧൩൩. സങ്കീൎത്തനം.

മഹോത്സവങ്ങളിൽ കൂടി വന്ന് ഒരുമനപ്പെട്ടവരുടേ ഭാഗ്യം.

<lg n="1"> ദാവിദിന്റേ യാത്രാഗീതം.</lg>

<lg n=""> കണ്ടാലും സഹോദരന്മാർ ചേൎന്നു ഒന്നിച്ചു വസിക്കുന്നത്
എത്ര നല്ലതും എത്ര മനോഹരവും തന്നേ!</lg>

<lg n="2">തലമേലേ ഉത്തമതൈലം
താടിയിലും അങ്കിയുടേ വിളുമ്പിന്മേൽ നീളുന്ന
അഹരോന്റെ താടിയിൽ തന്നേ ഇറങ്ങുമ്പോലേ.</lg>

<lg n="3"> ഹെൎമ്മോന്യമഞ്ഞു ചിയോന്റെ മലകളിൽ ഇറങ്ങുമ്പോലേ.
അവിടേ ആകട്ടേ യഹോവ അനുഗ്രഹത്തെ കല്പിച്ചിരിക്കുന്നു
എന്നേക്കുമുള്ള ജീവനെ തന്നേ.</lg>

൧൩൪. സങ്കീൎത്തനം.

അനുഗ്രഹിക്കുന്ന ദൈവത്തെ അനുഗ്രഹിപ്പാൻ പ്രബോധനം.

<lg n="1"> യാത്രാഗീതം.</lg>

<lg n=""> കണ്ടാലും യഹോവയുടേ സകല ദാസന്മാരായി
രാത്രികളിൽ യഹോവാലയത്തിൽ നില്ക്കുന്നോരേ, യഹോവയെ അനുഗ്ര</lg>

<lg n="2"> നിങ്ങളുടേ കൈകളെ വിശുദ്ധസ്ഥലത്തിലേക്ക് ഉയൎത്തി (ഹിപ്പിൻ!
യഹോവയെ അനുഗ്രഹിപ്പിൻ!</lg>

<lg n="3"> സ്വൎഭൂമികളെ ഉണ്ടാക്കിയ യഹോവ (൧൨൪, ൮)
ചിയോനിൽനിന്നു നിന്നെ അനുഗ്രഹിപ്പൂതാക! (൧൨൮, ൫)</lg>

൧൩൫. സങ്കീൎത്തനം.

യഹോവയെ (൫) സൃഷ്ടിയിലും (൮) ഇസ്രയേലിലും ചെയ്തതിന്നായും (൧൩)
ചെയ്വാനുള്ളതിന്നായും (൧൫) കള്ളദേവകളെ വിട്ടു വിട്ടു (൧൯) സ്തുതിക്കേണ്ടതു.
(ദേവാലയഗീതം).

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/260&oldid=189884" എന്ന താളിൽനിന്ന് ശേഖരിച്ചത്