താൾ:GaXXXIV5 1.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീ. ൧൨൯. ൧൩൦. Psalms, CXXIX. CXXX. 247

൧൨൯. സങ്കീൎത്തനം.

പലപ്പോഴും സ്വജനത്തെ രക്ഷിച്ചവൻ (൫) ഇനിയും ശത്രുക്കൾ്ക്കു നാണം
വരുത്തും.

<lg n="1"> യാത്രാഗീതം.</lg>

<lg n="">എന്റേ ബാല്യം മുതൽ അവർ എന്നെ പെരികേ ഞെരുക്കി
എന്ന് ഇസ്രയേൽ പറവൂതാക,</lg>

<lg n="2"> എന്റേ ബാല്യം മുതൽ എന്നെ പെരികേ ഞെരുക്കി
അവൎക്ക് എന്നോട് ആവത് ഉണ്ടായതും ഇല്ല.</lg>

<lg n="3"> ഉഴവുകാർ എന്റേ മുതുകിന്മേൽ
ഉഴുതു ചാലുകളെ നീളേ വലിച്ചു.</lg>

<lg n="4"> യഹോവ നീതിമാൻ
ദുഷ്ടരുടേ കയറുകളെ അവൻ അറുത്തു. </lg>

<lg n="5"> ചിയോനെ പകെക്കുന്നവർ ഒക്കയും
നാണിച്ചു പിൻവാങ്ങി പോക!</lg>

<lg n="6"> പുരമേലേ പുല്ലു
പൊരിക്കും മുമ്പേ വാടുന്നതിനോട് ഒക്കുക! (യശ.൩൭, ൨൭).</lg>

<lg n="7"> അതിനാൽ കൊയ്യുന്നവനു കൈയും
കറ്റകളെ കെട്ടുന്നവനു കൊടന്നയും നിറകയില്ല,</lg>

<lg n="8"> വഴിപോകുന്നവർ: നിങ്ങൾ്ക്കു യഹോവാനുഗ്രഹം ആക
യഹോവാനാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു
എന്നു പറകയും ഇല്ല.</lg>

൧൩൦. സങ്കീൎത്തനം.

സഭ അരിഷ്ടത്തിൽ പാപമോചനം അന്വേഷിച്ചു (൫) പൂൎണ്ണരക്ഷയെ പ്ര
ത്യാശിക്കുന്നതു.

<lg n="1"> യാത്രാഗീതം.</lg>

<lg n=""> യഹോവേ, ആഴങ്ങളിൽനിന്നു ഞാൻ നിന്നെ വിളിക്കുന്നു.</lg>

<lg n="2"> കൎത്താവേ, എന്റേ ഒച്ച കേട്ടുകൊള്ളേണമേ
ഞാൻ കെഞ്ചുന്ന ശബ്ദത്തിന്നു
നിന്റേ ചെവികൾ ശ്രദ്ധിച്ചിരിക്ക! </lg>

<lg n="3"> യാഃ, നീ അകൃത്യങ്ങളെ കുറിക്കൊണ്ടാൽ
കൎത്താവേ, ആർ നില്പു?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/257&oldid=189879" എന്ന താളിൽനിന്ന് ശേഖരിച്ചത്