താൾ:GaXXXIV5 1.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

246 Psalms, CXXVIII. സങ്കീൎത്തനങ്ങൾ ൧൨൮.

യഹോവ പട്ടണത്തെ കാക്കാതേ ഇരുന്നാൽ
കാവല്ക്കാരൻ വെറുതേ ഉണൎന്നിരിക്കുന്നു.

<lg n="2"> നിങ്ങൽ അതികാലത്ത് എഴുനീറ്റു
ഇരിപ്പാൻ വൈകിക്കൊണ്ടു
കഷ്ടിച്ച് അപ്പം തിന്നുന്നതു വെറുതേ അത്രേ,
ഇപ്രകാരം അവൻ ഉറക്കത്തിൽ തന്റേ പ്രിയന്നു കൊടുക്കും.( ൧ രാ. ൩, ൫).</lg>

<lg n="3"> കണ്ടാലും മക്കൾ യഹോവ തരുന്ന കാണം,
ഉദരഫലവും പ്രതിഫലം ( ൧ മോ. ൩൦, ൧൮).</lg>

<lg n="4"> വീരന്റേ കൈയിൽ അമ്പുകൾ ഏതു പ്രകാരം
അപ്രകാരം യൌവനത്തിങ്കൽ ഉത്ഭവിച്ച മക്കൾ.</lg>

<lg n="5"> ഇവരെ കൊണ്ടു തന്റേ ആവനാഴികയെ
നിറെച്ചിട്ടുള്ള പുരുഷൻ ധന്യൻ,
നഗരവാതുക്കൽ ശത്രുക്കളോടു സംസാരിക്കുമ്പോൾ
അവർ നാണിച്ചു പോകയില്ല.</lg>

൧൨൮. സങ്കീൎത്തനം.

ദൈവഭക്തന്റേ ഭാഗ്യം (ജക. ൮).

<lg n="1"> യാത്രാഗീതം.</lg>

<lg n="">യഹോവയെ ഭയപ്പെട്ട്
അവന്റേ വഴികളിൽ നടക്കുന്നവൻ എല്ലാം ധന്യൻ.</lg>

<lg n="2"> നിന്റേ കരങ്ങളുടേ അദ്ധ്വാനം നീ ഭക്ഷിക്കും
നീ ധന്യൻ നിണക്കു നന്മ ഉണ്ടു.</lg>

<lg n="3"> നിന്റേ ഭാൎയ്യ വീട്ടിൻ ഉള്ളകങ്ങളിൽ
കുലെക്കുന്ന മുന്തിരിവള്ളിയോട് ഒക്കും,
നിന്റേ മക്കൾ ഒലീവത്തൈകളെ പോലേ
നിന്റേ മേശെക്കു ചുറ്റിലും.</lg>

<lg n="4"> കണ്ടാലും യഹോവയെ ഭയപ്പെടുന്ന പുരുഷൻ
ഇപ്രകാരം അനുഗ്രഹിക്കപ്പെടും.</lg>

<lg n="5"> യഹോവ ചിയോനിൽനിന്നു നിന്നെ അനുഗ്രഹിക്ക
നിന്റേ ആയുസ്സുള്ള നാൾ എല്ലാം
യരുശലേമിൻ സുഖത്തെ നീ കാണ്ക!</lg>

<lg n="6"> നിന്റേ മക്കളുടേ മക്കളെയും കാണ്ക!
ഇസ്രയേലിന്മേൽ സമാധാനം (൧൨൫, ൫).</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/256&oldid=189877" എന്ന താളിൽനിന്ന് ശേഖരിച്ചത്