താൾ:GaXXXIV5 1.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244 Psalms, CXXIV. CXXV. സങ്കീൎത്തനങ്ങൾ ൧൨൪. ൧൨൫.

൧൨൪. സങ്കീൎത്തനം.
മൂലനാശത്തിൽനിന്നു രക്ഷിച്ച യഹോവയിൽ (൬) ആശ്രയം പുതുക്കുക.

<lg n="1"> ദാവിദിന്റേ യാത്രാഗീതം.</lg>

<lg n="">നമുക്കുള്ളതു യഹോവ അല്ലായ്കിൽ
എന്നു ഇസ്രയേൽ പറവു,</lg>

<lg n="2"> മനുഷ്യർ നമുക്ക് എതിരേ എഴുനീറ്റപ്പോൾ
നമുക്കുള്ളതു യഹോവ അല്ലായ്കിൽ,</lg>

<lg n="3"> അന്നു ജീവനോടേ ഞങ്ങളെ വിഴുങ്ങുമായിരുന്നു
അവരുടേ കോപം നമ്മിലേക്കു കത്തുമ്പോൾ; </lg>

<lg n="4"> അന്നു വെള്ളങ്ങൾ നമ്മെ ഒഴുക്കുമായിരുന്നു
തോടു നമ്മുടേ ദേഹിക്കു മീതേ കടന്നു.</lg>

<lg n="5"> അന്നു തിളെക്കുന്ന വെള്ളങ്ങൾ
നമ്മുടേ ദേഹിക്കു മീതേ കടന്നു പോകുമായിരുന്നു. </lg>

<lg n="6"> അവരുടേ പല്ലുകൾ്ക്കു നമ്മെ ഇരയാക്കി
കൊടായ്കയാൽ യഹോവ അനുഗ്രഹിക്കപ്പെട്ടവൻ!</lg>

<lg n="7"> നമ്മുടേ ദേഹി കുരികിൽ എന്ന പോലേ
വേടരുടെ കണിയിൽനിന്നു വഴുതി പോയി,
കണി പൊട്ടി നാം ഒഴിഞ്ഞു പോയി. </lg>

<lg n="8"> നമ്മുടേ തുണയോ സ്വൎഭൂമികളെ ഉണ്ടാക്കിയ
യഹോവയുടേ നാമത്തിൽ അത്രേ (൧൨൧, ൨).</lg>

൧൨൫. സങ്കീൎത്തനം.

സങ്കട കാലത്തിൽ യഹോവ സ്വജാതിക്കു നിഴലാകയാൽ (൪) വ്യാജക്കാരു
ടേ വേൎത്തിരിവിനെ അപേക്ഷിച്ചതു.

<lg n="1"> യാത്രാഗീതം.</lg>

<lg n="">യഹോവയിൽ ആശ്രയിക്കുന്നവർ
ഇളകാതേ എന്നേക്കും വസിക്കുന്ന ചിയോൻ മലയോട് ഒക്കും.</lg>

<lg n="2"> യരുശലേമിന്നു ചൂഴവും മലകൾ ഉണ്ടു
സ്വജനത്തിനു ചൂഴവും യഹോവ
ഇന്നേ മുതൽ എന്നേക്കും ആകുന്നു.</lg>

<lg n="3"> ദുഷ്ടതയുടേ ചെങ്കോൽ
നീതിമാന്മാരുടേ അവകാശച്ചീട്ടിന്മേൽ (എന്നും) ആവസിക്കയില്ല
നീതിമാന്മാർ അക്രമത്തിലേക്കു
കൈകളെ നീട്ടായ്വാൻ തന്നേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/254&oldid=189872" എന്ന താളിൽനിന്ന് ശേഖരിച്ചത്