താൾ:GaXXXIV5 1.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൨൩. Psalms, CXXIII. 243

<lg n="3"> തന്നിൽ തന്നേ യോജിച്ചിട്ടുള്ള പട്ടണം പോലേ
വടിവിൽ തീൎത്ത യരുശലേമേ!</lg>

<lg n="4"> ഇസ്രയേലിന്നുള്ള സാക്ഷ്യത്തെ (അനുസരിച്ചു)
അവിടേക്കു ഗോത്രങ്ങൾ എഴുന്നെള്ളി
യഹോവാനാമത്തെ വാഴ്ത്തുവാൻ
യാഹിൻ ഗോത്രങ്ങൾ തന്നേ.</lg>

<lg n="5"> കാരണം ന്യായവിധിക്കായി അവിടേ സിംഹാസനങ്ങൾ വസിച്ചു
ദാവിദ് ഗൃഹത്തിന്നുള്ള സിംഹാസനങ്ങൾ തന്നേ.</lg>

<lg n="6"> യരുശലേമിൻ സമാധാനത്തെ അപേക്ഷിപ്പിൻ
നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്ക!</lg>

<lg n="7"> നിന്റേ കൊന്തളങ്ങളിൽ സമാധാനവും
നിൻ അരമനകളിൽ സ്വൈരവും ഉണ്ടാക!</lg>

<lg n="8"> നിന്നിൽ സമാധാനമേ (ആവു) എന്നു
ഞാൻ സഹോദരരും ചങ്ങാതികളും നിമിത്തം പറവൂതാക!</lg>

<lg n="9"> ഞങ്ങളുടേ ദൈവമായ യഹോവയുടേ ആലയം നിമിത്തം
ഞാൻ നിണക്കു നന്മ അന്വേഷിക്കാക!</lg>

൧൨൩. സങ്കീൎത്തനം.

നിന്ദ അനുഭവിച്ചു പുതിയ കാരുണ്യം അപേക്ഷിച്ചതു.

<lg n="1"> യാത്രാഗീതം.</lg>

<lg n="">സ്വൎഗ്ഗത്തിൽ വസിക്കുന്നവനേ,
നിങ്കലേക്കു ഞാൻ കണ്ണുകളെ ഉയൎത്തുന്നു.</lg>

<lg n="2"> കണ്ടാലും ദാസരുടേ കണ്ണുകൾ
യജമാനന്മാരുടേ കൈയിലേക്കും
ദാസിയുടേ കണ്ണുകൾ
തമ്പുരാട്ടിയുടേ കൈയിലേക്കും ഏതു പ്രകാരം,
അപ്രകാരം ഞങ്ങളുടേ കണ്ണുകൾ ഞങ്ങളുടേ ദൈവമായ യഹോവയിലേ
അവൻ നമ്മെ കനിഞ്ഞു കൊൾ്വോളം തന്നേ. [ക്ക് ആകുന്നത് </lg>

<lg n="3">യഹോവേ, ഞങ്ങളെ കനിഞ്ഞാലും കനിഞ്ഞാലും
ഞങ്ങൾ ധിക്കാരത്താൽ അത്യന്തം തൃപ്തി വന്നവരല്ലോ.</lg>

<lg n="4"> നിൎഭയന്മാരുടേ പരിഹാസത്താലും
വമ്പന്മാരുടേ ധിക്കാരത്താലും
ഞങ്ങളുടേ ദേഹിക്ക് അതിതൃപ്തി വന്നിരിക്കുന്നു.</lg>


16*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/253&oldid=189871" എന്ന താളിൽനിന്ന് ശേഖരിച്ചത്