താൾ:GaXXXIV5 1.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

242 Psalms, CXXI. CXXII. സങ്കീൎത്തനങ്ങൾ ൧൨൧. ൧൨൨.

<lg n="7"> ഞാനോ സമാധാനം തന്നേ
ഞാൻ ഉരിയാടുമ്പോഴേക്കു അവർ പോരിലേക്കത്രേ.</lg>

൧൨൧. സങ്കീൎത്തനം.

രാപ്പകൽ സഭയെ കാക്കുന്നവനിൽ ആശ്രയം.

<lg n="1"> യാത്രാഗീതം.</lg>

<lg n="">എൻ തുണ എവിടുന്നു വരും എന്നു
ഞാൻ മലകളിലേക്ക് എൻ കണ്ണുകളെ ഉയൎത്തുന്നു. </lg>

<lg n="2"> എൻ തുണയോ
സ്വൎഭൂമികളെ ഉണ്ടാക്കിയ യഹോവയിൽനിന്നത്രേ.</lg>

<lg n="3"> അവൻ ഇളകുവാൻ നിന്റേ കാലെ ഏല്പിക്കായ്ക
നിന്നെ കാക്കുന്നവൻ തുയിൽ കൊള്ളായ്ക!</lg>

<lg n="4"> കണ്ടാലും ഇസ്രയേലെ കാക്കുന്നവൻ
തുയിൽ കൊൾ്കയില്ല ഉറങ്ങുകയും ഇല്ല (യശ.൫, ൨൭).</lg>

<lg n="5"> യഹോവ നിന്നെ കാക്കുന്നവൻ
യഹോവ നിന്റേ വലഭാഗത്തു നിണക്ക് നിഴൽ തന്നേ.</lg>

<lg n="6"> പകലിൽ സൂൎയ്യനും രാത്രിയിൽ ചന്ദ്രനും
നിന്നെ ബാധിക്കയില്ല.</lg>

<lg n="7"> യഹോവ എല്ലാ തിന്മയിൽനിന്നും നിന്നെ കാക്കും
നിൻ ദേഹിയെ കാക്കും.</lg>

<lg n="8"> യഹോവ നിന്റേ പോക്കിനെയും വരവിനെയും
ഇന്നുമുതൽ എന്നേക്കും കാത്തുകൊള്ളും.</lg>

൧൨൨. സങ്കീൎത്തനം.

പുതുതായി കെട്ടിയ യരുശലേം (൬) ഇസ്രയേലിനു നന്മകളുടേ ഉറവാകേ
ണം എന്നു യാചിച്ചതു.

<lg n="1"> ദാവിദിന്റേ യാത്രാഗീതം.</lg>

<lg n="">യഹോവാലയത്തിലേക്കു നാം പോക എന്നു
പറയുന്നവരിൽ ഞാൻ സന്തോഷിച്ചു.</lg>

<lg n="2"> ഞങ്ങളുടേ കാലുകൾ യരുശലേമേ,
നിന്റേ വാതിലുകളിൽ നില്ക്കുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/252&oldid=189869" എന്ന താളിൽനിന്ന് ശേഖരിച്ചത്