താൾ:GaXXXIV5 1.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൯. Psalms, CXIX. 233

<lg n="43"> എന്റേ വായിൽനിന്നു സത്യവാക്കിനെ അത്യന്തം പോക്കൊല്ല
നിന്റേ ന്യായങ്ങളെ ഞാൻ പ്രതീക്ഷിക്കയും,</lg>

<lg n="44"> നിന്റേ ധൎമ്മത്തെ എന്നെന്നേക്കും
ഞാൻ വിടാതെ കാക്കയും ചെയ്യുമല്ലോ. </lg>

<lg n="45"> നിന്റേ നിയോഗങ്ങളെ ഞാൻ തിരകയാൽ
വിശാല നിലത്തിൽ നടത്തിയാലും!</lg>

<lg n="46"> രാജാക്കന്മാരുടേ മുമ്പിലും നിന്റേ സാക്ഷ്യങ്ങളെ ചൊല്ലി
ഞാൻ നാണിയാതേ ഉരെക്കും.</lg>

<lg n="47"> ഞാൻ സ്നേഹിക്കുന്ന നിന്റേ കല്പനകളിൽ
പുളെക്കയും ചെയ്യുന്നു.</lg>

<lg n="48"> ഞാൻ സ്നേഹിക്കുന്ന നിന്റേ കല്പനകളിലേക്കു എൻ കരങ്ങളെയും ഉയൎത്തി
നിന്റേ വെപ്പുകളിൽ ധ്യാനിക്കും.</lg>

ജായിൻ.

<lg n="49"> നീ എനിക്കു പ്രത്യാശ നല്കിയതിനാൽ
അടിയന്നു വാഗ്ദത്തം ഓൎക്കേണമേ!</lg>

<lg n="50"> എന്റേ സങ്കടത്തിൽ എനിക്ക് ആശ്വാസമായത്
തിരുമൊഴി എന്നെ ഉയിൎപ്പിച്ചതു തന്നേ.</lg>

<lg n="51"> അഹങ്കാരികൾ എന്നോട് ഏറ്റം ഇളിച്ചു കാട്ടുന്നു
നിൻ ധൎമ്മത്തിൽനിന്നു ഞാൻ ഒഴിയുന്നില്ല താനും.</lg>

<lg n="52"> യുഗമ്മുതൽ കൊണ്ടുള്ള നിന്റേ ന്യായവിധികളെ യഹോവേ, ഞാൻ ഓ
ആശ്വസിച്ചു കൊള്ളുന്നു. [ൎത്തു</lg>

<lg n="53">നിൻ ധൎമ്മത്തെ വിട്ടുപോകുന്ന ദുഷ്ടന്മാർ നിമിത്തം
ക്രോധം എന്നെ പിടിച്ചിരിക്കുന്നു.</lg>

<lg n="54"> ഞാൻ പരദേശിയാകുന്ന വീട്ടിൽ
എനിക്കു പാട്ടുകളായതു നിന്റേ വെപ്പുകളത്രേ.</lg>

<lg n="55"> യഹോവേ, തിരുനാമത്തെ ഞാൻ രാത്രിയിൽ ഓൎത്തു
നിന്റേ ധൎമ്മത്തെ പ്രമാണിച്ചു. </lg>

<lg n="56"> നിന്റേ യോഗങ്ങളെ ഞാൻ സൂക്ഷിക്കുന്നു
എന്നുള്ളതു തന്നേ എനിക്കുണ്ടായി.</lg>

ഘേഥ്.

<lg n="57"> എന്റേ ഓഹരി യഹോവ തന്നേ,
തിരുവചനങ്ങളെ ഞാൻ കാക്കും എന്നു പറഞ്ഞു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/243&oldid=189851" എന്ന താളിൽനിന്ന് ശേഖരിച്ചത്