താൾ:GaXXXIV5 1.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

228 Psalms, CXVIII. സങ്കീൎത്തനങ്ങൾ ൧൧൮.

<lg n="2"> കാരണം അവന്റേ ദയ ഞങ്ങളുടേ മേൽ പ്രബലപ്പെട്ടു
യഹോവയുടേ സത്യം യുഗപൎയ്യന്തവും ഉള്ളതു.
ഹല്ലെലൂയാഃ.</lg>

൧൧൮. സങ്കീൎത്തനം.

കരുണയുള്ള രക്ഷിതാവ് (൫) ബാബൽ ദാസ്യത്തെ മാറ്റുകയാൽ സ്തുത്യനും
ആശ്രയയോഗ്യനും (൧൦) പൂൎണ്ണജയത്തെ നല്കുന്നവനും ആകയാൽ (൧൫) അവ
നെ കൊണ്ടാടുവാൻ (൧൯) സഭ ആലയത്തിൽ കൂടി വരേണം (കാലം: പക്ഷേ
എജൂ ൬, ൧൫).

<lg n="1"> യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧൦൬, ൧). </lg>

<lg n="2"> അവന്റേ ദയ യുഗപൎയ്യന്തമുള്ളത് എന്ന്
ഇസ്രയേൽ പറവൂതാക,</lg>

<lg n="3"> അവന്റേ ദയ യുഗപൎയ്യന്തം ഉള്ളത് എന്ന്
അഹരോൻ ഗൃഹം പറവൂതാക!</lg>

<lg n="4"> അവന്റേ ദയ യുഗപൎയ്യന്തം ഉള്ളത് എന്ന്
യഹോവയെ ഭയപ്പെടുന്നവർ പറവൂതാക!</lg>

<lg n="5"> ക്ലേശത്തിൽനിന്നു ഞാൻ യാഹെ വിളിച്ചു
യാഃ വിസ്താരസ്ഥലത്താക്കി എനിക്ക് ഉത്തരം അരുളി.</lg>

<lg n="6">യഹോവ എനിക്കു തന്നേ (൫൬, ൧൦) ഞാൻ ഭയപ്പെടുകയില്ല
മനുഷ്യൻ എന്നോട് എന്തു ചെയ്യും (൫൬, ൫)? </lg>

<lg n="7"> എനിക്കു തുണെക്കുന്നവരിൽ യഹോവ ഉണ്ടു
എൻ പകയരിന്മേൽ ഞാൻ നോക്കിക്കൊള്ളും.</lg>

<lg n="8">മനുഷ്യരെ തേറുന്നതിൽ
യഹോവയെ തേറുക നല്ലു;</lg>

<lg n="9"> മഹാത്മാക്കളെ തേറുന്നതിൽ
യഹോവയെ തേറുക നല്ലു. </lg>

<lg n="10"> സകല ജാതികളും എന്നെ ചുറ്റുന്നു
യഹോവാനാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.</lg>

<lg n="11"> എന്റെ ചുററി ചുറ്റി വളയുന്നു
യഹോവാനാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും. </lg>

<lg n="12"> വണ്ടിനം പോലേ എന്നെ ചുറ്റി
മുള്ളിന്തീക്കണക്കേ പൊലിഞ്ഞു പോയി താനും,
യഹോവാ നാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/238&oldid=189841" എന്ന താളിൽനിന്ന് ശേഖരിച്ചത്