താൾ:GaXXXIV5 1.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൭. Psalms, CXVII. 227

<lg n="7"> എൻ ദേഹിയേ, നിന്റേ സ്വസ്ഥതയിലേക്കു തിരിഞ്ഞുകൊൾ്ക
യഹോവ നിണക്കു ഗുണം വരുത്തിയല്ലോ;</lg>

<lg n="8"> മരണത്തിൽനിന്ന് എൻ പ്രാണനെയും
കണ്ണുനീരിൽനിന്ന് എൻ കണ്ണിനെയും
അധഃപതനത്തിങ്കന്ന് എൻ കാലിനെയും നീ ഉദ്ധരിച്ചുവല്ലോ.</lg>

<lg n="9"> ഞാൻ ദൈവത്തിൻ മുമ്പോകേ
ജീവനുള്ളവരുടേ ദേശങ്ങളിൽ നടന്നുകൊൾ്കയുമാം (൫൬, ൧൪).</lg>

<lg n="10"> ഞാൻ വളരേ വലഞ്ഞു പോയി എന്ന്
ഉരെക്കുമ്പോൾ വിശ്വസിക്കുന്നു താനും.</lg>

<lg n="11"> എല്ലാ മനുഷ്യനും ചതിക്കുന്നു എന്ന്
എന്റേ തത്രപ്പാട്ടിൽ ഞാൻ പറഞ്ഞു.</lg>

<lg n="12"> യഹോവ എനിക്കു വരുത്തിയ എല്ലാ ഗുണത്തിന്നും
ഞാൻ എന്തു പകരം ചെയ്വു?</lg>

<lg n="13"> രക്ഷകളുള്ള പാനപാത്രത്തെ ഞാൻ എടുത്തു
യഹോവാനാമത്തെ വിളിക്കും;</lg>

<lg n="14"> യഹോവെക്ക് എന്റേ നേൎച്ചകളെ കഴിക്കും
അവന്റേ സകല ജനവും കാണ്കേ തന്നേ.</lg>

<lg n="15"> യഹോവയുടേ കണ്ണുകളിൽ
തൽഭക്തരുടേ മരണം വിലയേറിയതു (൭൨, ൧൪).</lg>

<lg n="16">അല്ലയോ യഹോവേ, ഞാൻ നിൻ ദാസൻ
നിന്റേ ദാസീപുത്രൻ തന്നേ
എൻ കെട്ടുകളെ നീ തുറന്നഴിച്ചു.</lg>

<lg n="17"> കൃതജ്ഞതായാഗത്തെ നിണക്കു ഞാൻ കഴിച്ചു
യഹോവാനാമം വിളിച്ചു യാചിക്കും.</lg>

<lg n="18"> സകല ജനവും കാണ്കേ
യഹോവെക്ക് എന്റേ നേൎച്ചകളെ കഴിക്കും (൧൪).</lg>

<lg n="19"> യഹോവാലയത്തിൻ പ്രാകാരങ്ങളിൽ
യരുശലേമേ, നിന്റേ നടുവിൽ തന്നേ.
ഹല്ലേലൂയാഃ.</lg>

൧൧൭. സങ്കീൎത്തനം.

ദേവാലയത്തിലേ സ്തോത്രം.

<lg n="1"> സകല ജാതികളായുള്ളോവേ, യഹോവയെ സ്തുതിപ്പിൻ,
സൎവ്വ വംശങ്ങളും അവനെ കൊണ്ടാടുവിൻ!</lg>


15*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/237&oldid=189839" എന്ന താളിൽനിന്ന് ശേഖരിച്ചത്