താൾ:GaXXXIV5 1.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 Psalms, CVIII. സങ്കീൎത്തനങ്ങൾ ൧൦൮.

<lg n="40"> മഹാത്മാക്കളുടേ മേൽ അവൻ ധിക്കാരം പകൎന്നു (ഇയ്യോബ് ൧൨, ൨൧)
വഴിയില്ലാത്ത ശൂന്യത്തിൽ അവരെ ഉഴലിച്ചു വിട്ടു, </lg>

<lg n="41"> ദരിദ്രനെ അരിഷ്ടത്തിൽനിന്ന് ഉയൎത്തി
കുഡുംബങ്ങളെ ആട്ടിങ്കൂട്ടം പോലേ ആക്കുന്നു.</lg>

<lg n="42"> നേരുള്ളവർ കണ്ടു സന്തോഷിക്കുന്നു
എല്ലാ അക്രമവും വായി പൊത്തി നില്ക്കുന്നു.</lg>

<lg n="43"> ആർ ജ്ഞാനം ഉള്ളവൻ അവൻ ഇവ സൂക്ഷിച്ചുകൊൾ്ക
യഹോവയുടേ ദയകളെ അവർ നണ്ണിക്കൊൾ്കയും ചെയ്ക!</lg>

൧൦൮. സങ്കീൎത്തനം.

സഭ കരുണാപൂൎത്തിനിമിത്തം ദൈവത്തെ സ്തുതിച്ചു (൭) വാഗ്ദത്തപ്രകാരം
ജയവും (൧൧) രാജ്യവൎദ്ധനയും അപേക്ഷിച്ചതു (സ. ൫൭. ൬൦).

ദാവിദിന്റേ കീൎത്തനപ്പാട്ടു.

<lg n="2"> ദൈവമേ, എൻ ഹൃദയം ഉറെച്ചു
ഞാൻ പാടി കീൎത്തിക്ക
എന്റേ തേജസ്സും കൂടേ!</lg>

<lg n="3"> വീണാകിന്നരവും ഉണരുക,
ഞാൻ അരുണോദയത്തെ ഉണൎത്തുക!</lg>

<lg n="4"> യഹോവേ, ഞാൻ വംശങ്ങളിൽ നിന്നെ വാഴ്ത്തും
കുലങ്ങളിൽ നിന്നെ കീൎത്തിക്കും. </lg>

<lg n="5"> കാരണം നിന്റേ ദയ സ്വൎഗ്ഗങ്ങളിൽനിന്നു വലിയതു
നിന്റേ സത്യം ഇളമുകിലോളവും ഉള്ളതു.</lg>

<lg n="6"> ദൈവമേ, സ്വൎഗ്ഗങ്ങൾ്ക്കു മീതേ ഉയരേണമേ
സൎവ്വഭൂമിയിലും നിന്റേ തേജസ്സാക (൫൭, ൮- ൧൨).</lg>

<lg n="7"> നിന്റേ പ്രിയന്മാർ വലിച്ചെടുക്കപ്പെടുവാൻ
നിന്റേ വലങ്കൈകൊണ്ടു രക്ഷിച്ച് എനിക്ക് ഉത്തരം തരിക!</lg>

<lg n="8"> ദൈവം തന്റേ വിശുദ്ധിയിൽ ഉര ചെയ്തു:
ഞാൻ ഉല്ലസിച്ചു ശികേമെ വിഭാഗിച്ചു
സുഖോത്ത് താഴ്വരയെ അളന്നെടുക്കും; </lg>

<lg n="9"> ഗില്യാദ് എനിക്കു, മനശ്ശയും എനിക്കു തന്നേ
എഫ്രയിം എന്റേ ശിരസ്സിൽ ത്രാണനം
യഹൂദ എൻ ന്യായദാതാവ്;</lg>

<lg n="10"> മൊവാബ് എനിക്കു (കാൽ) കഴുകുന്ന പാത്രം
ഏദൊമിന്മേൽ എൻ ചെരിപ്പിനെ എറിയും
ഫലിഷ്ടയുടേ മേൽ ഞാൻ ഘോഷിച്ചാൎക്കും.-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/228&oldid=189821" എന്ന താളിൽനിന്ന് ശേഖരിച്ചത്