താൾ:GaXXXIV5 1.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൭. Psalms, CVII. 217

<lg n="23"> കപ്പലുകളിൽ സമുദ്രത്തിൽ കിഴിഞ്ഞോടി
പെരുവെള്ളങ്ങളിൽ തൊഴിൽ ചെയ്യുന്നവരോ, </lg>

<lg n="24"> യഹോവയുടേ ക്രിയകളെയും
ആഴത്തിൽ അവന്റേ അതിശയങ്ങളെയും കണ്ടു.</lg>

<lg n="25"> അവൻ പറഞ്ഞു വിശറുകാറ്റിനെ വരുത്തിയാറേ
ആയത് അതിന്റേ തിരകളെ പൊങ്ങിച്ചു;</lg>

<lg n="26"> അവർ വാനത്തേക്കു കരേറി ആഴികളിൽ ഇറങ്ങും
അവരുടേ ദേഹി ആപത്തിൽ ഉരുകിപ്പോയി</lg>

<lg n="27"> മത്തനെ പോലേ നടം കുനിച്ചു ചാഞ്ചാടും
അവരുടേ ജ്ഞാനം അശേഷം ആന്നുപോം.</lg>

<lg n="28"> ആയവർ തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ പുറപ്പെടുവിച്ചു,</lg>

<lg n="29"> കൊടുങ്കാററിനെ ശാന്തതയാക്കി
അവറ്റിൻ തിരകൾ മിണ്ടാതേയായി</lg>

<lg n="30"> അമരുകയാൽ അവർ സന്തോഷിച്ചു
ഇഛ്ശിച്ച തുറമുഖത്തേക്ക് അവൻ അവരെ നടത്തി.</lg>

<lg n="31">ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകയും</lg>

<lg n="32"> ജനസഭയിൽ അവനെ ഉയൎത്തുകയും
മൂപ്പന്മാരുടേ ഇരിപ്പിൽ സ്തുതിക്കയും വേണ്ടു.</lg>

<lg n="33"> അവൻ നദികളെ മരുവും
നീരുറവുകളെ ദാഹിച്ച ഭൂമിയും,</lg>

<lg n="34"> പശിമക്കൂറു ഉവൎന്നിലവും ആക്കുന്നതു .
അതിലേ നിവാസികളുടേ ആകായ്മ ഹേതുവായിട്ടത്രേ.</lg>

<lg n="35"> മരുവിനെ നിൎക്കുളവും
വറണ്ട ഭൂമിയെ നീരുറവുകളും ആക്കി,</lg>

<lg n="36">അവിടേ വിശന്നവരെ കുടിയിരുത്തും,
അവർ കുടിയിരിപ്പിൻ നഗരത്തെ പണികയും,</lg>

<lg n="37"> വയലുകളെ വിതെക്കയും പറമ്പുകളെ നടുകയും
ഫലാനുഭവം ഉണ്ടാക്കുകയും ചെയ്യും.</lg>

<lg n="38"> അവൻ അവരെ അനുഗ്രഹിച്ചിട്ട് അവർ ഏറ്റം പെരുകി
അവരുടേ കന്നുകാലിക്കൂട്ടവും അവൻ കുറെക്കുന്നില്ല.</lg>

<lg n="39"> പിന്നേ ഹിംസാക്ലേശദുഃഖങ്ങളാൽ
അവർ ചുരുങ്ങി താഴുകയും ചെയ്തു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/227&oldid=189819" എന്ന താളിൽനിന്ന് ശേഖരിച്ചത്