താൾ:GaXXXIV5 1.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

216 Psalms, CVII. സങ്കീൎത്തനങ്ങൾ ൧൦൭.

<lg n="6"> തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു.</lg>

<lg n="7"> നേർവഴിയിൽ അവരെ നടത്തി
കുടിയിരിപ്പിൻ നഗരത്തിൽ ചെല്ലുമാറാക്കി. </lg>

<lg n="8"> ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകേ വേണ്ടു.</lg>

<lg n="9">മോഹാലസ്യം വന്ന ദേഹിയെ അവൻ തൃപ്തിയാക്കി
വിശന്ന ദേഹിയെ നന്മയാൽ നിറെക്കയാൽ തന്നേ.</lg>

<lg n="10"> അന്ധകാരത്തിലും മരണനിഴലിലും വസിച്ചു (യശ. ൯, ൧)
അരിഷ്ടതയാലും ഇരിമ്പിനാലും ബദ്ധരായവർ എങ്കിലോ,</lg>

<lg n="11"> ദേവമൊഴികളോടു മറുത്തു
അത്യുന്നതന്റേ ആലോചനയെ ധിക്കരിക്കിയാലല്ലോ,</lg>

<lg n="12"> അവൻ കഷ്ടത്താൽ അവരുടേ ഹൃദയം താഴ്ത്തി
അവർ സഹായി ഇല്ലാതേ ഇടറിപ്പോയി;</lg>

<lg n="13">ആയവർ തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു,</lg>

<lg n="14"> അന്ധകാരമരണനിഴലിൽനിന്ന് അവരെ പുറപ്പെടുവിച്ച്
അവരുടേ കെട്ടുകളെ പൊട്ടിച്ചു.</lg>

<lg n="15"> ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകേ വേണ്ടു,</lg>

<lg n="16"> ചെമ്പിൻ വാതിലുകളെ അവൻ നുറുക്കി
ഇരിമ്പിൻ ഓടാമ്പലുകളെ ഖണ്ഡിച്ചു കളകയാൽ തന്നേ (യശ. ൪൫, ൨).</lg>

<lg n="17"> ദ്രോഹത്തിൻ വഴിയും അകൃത്യങ്ങളും
ഹേതുവായിട്ടു വലഞ്ഞു പോയ മൂഢരോ,</lg>

<lg n="18">മനസ്സ് ഏതു തീനും അറെച്ചിട്ടു
ചാവിൻ വാതിലുകളോട് അണഞ്ഞപ്പോൾ; </lg>

<lg n="19"> തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു,</lg>

<lg n="20"> തന്റേ വചനം അയച്ച് അവരെ സൌഖ്യമാക്കി
അവരുടേ കുഴികളിൽനിന്നു തെറ്റിച്ചു.</lg>

<lg n="21"> ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകയും,</lg>

<lg n="22"> കൃതജ്ഞതായാഗങ്ങളെ കഴിച്ചു
തൽക്രിയകളെ ആൎത്തുംകൊണ്ടു വൎണ്ണിക്കയും വേണ്ടു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/226&oldid=189817" എന്ന താളിൽനിന്ന് ശേഖരിച്ചത്