താൾ:GaXXXIV5 1.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൭. Psalms, CVII. 215

<lg n="46"> അവരെ പ്രവസിപ്പിച്ച എല്ലാവൎക്കും മുമ്പിൽ
അവൎക്കു കരൾ്ക്കനിവു എത്തിക്കയും ചെയ്തു (൧ രാ. ൮, ൫). </lg>

<lg n="47"> ഞങ്ങളുടേ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ,
നിന്റേ വിശുദ്ധനാമം വാഴ്ത്തുവാനും
നിന്റേ സ്തോത്രത്തിൽ പ്രശംസിച്ചു കൊൾ്വാനും
ജാതികളിൽനിന്നു ഞങ്ങളെ ചേൎത്തുകൊള്ളേണമേ!</lg>

ഇസ്രയേലിൻ ദൈവമായ യഹോവ
യുഗം മുതൽ യുഗപൎയ്യന്തം അനുഗ്രഹിക്കപ്പെടാവു
ജനം എല്ലാം ആമെൻ എന്നു പറവൂതാക!
ഹല്ലെലൂയാഃ


അഞ്ചാം കാണ്ഡം.

(നാലാമതിന്റേ തുടൎച്ച.)

൧൦൭. സങ്കീൎത്തനം.

ബാബെലിൽ പ്രവസിച്ചു പോയവരെ ദൈവം മടക്കിയ ശേഷം (൪) മരു
വിൽ ഉഴന്നവർ (൧൦) തടവിലായവർ (൧൭) രോഗപീഡിതർ (൨൩) കപ്പലിൽ
കഷ്ടിച്ചവർ മുതലായവർ താന്താങ്ങളുടേ രക്ഷെക്കും (൩൩) ഇസ്രയേലുടേ കുടി
യിരിപ്പിൽ ദൈവം കാണിച്ച കരുണെക്കും സ്തുതിക്കേണം.

<lg n="1"> യഹോവയെ വാഴ്ത്തുവിൻ കാരണം അവൻ നല്ലവൻ തന്നേ,
അവന്റേ ദയ യുഗപൎയ്യന്തം ഉള്ളതല്ലോ (൧൦൬, ൧ )!</lg>

<lg n="2"> എന്നു യഹോവയുടേ നിൎമ്മുക്തന്മാർ (യശ. ൬൨, ൧൨) പറവൂതാക;
അവൻ മാറ്റാന്റേ കയ്യിൽനിന്നു വീണ്ടെടുത്തു,</lg>

<lg n="3"> ഉദയാസ്തമയങ്ങളിലും വടക്കുനിന്നും (തെക്കേ) കടലിൽനിന്നും
അതതു ദേശങ്ങളിൽനിന്നു ചേൎത്തുകൊണ്ടവർ തന്നേ.</lg>

<lg n="4"> മരുവിൽ അവർ ഏകാന്തവഴിയിൽ ഉഴന്നു
കുടിയിരിപ്പിന്ന് നഗരം കാണാതേ,</lg>

<lg n="5"> വിശന്നും ദാഹിച്ചും കൊണ്ട്
ദേഹി ഉള്ളിൽ മാഴ്കി പോയിട്ടു;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/225&oldid=189815" എന്ന താളിൽനിന്ന് ശേഖരിച്ചത്