താൾ:GaXXXIV5 1.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 Psalms, CVI. സങ്കീൎത്തനങ്ങൾ ൧൦൬.

<lg n="30"> അന്നു പിനഹാസ് നിന്നുകൊണ്ടു നടുതീൎക്കയാൽ
ബാധ മുടങ്ങിപ്പോയി;</lg>

<lg n="31"> ആയത് തലമുറതലമുറയോളം എന്നേക്കും
അവന്നു നീതി എന്ന് എണ്ണപ്പെട്ടു.</lg>

<lg n="32">പിന്നേ അവർ വിവാദവെള്ളത്തിങ്കൽ ചിനം ജനിപ്പിച്ചു
മോശെക്കും അവർ നിമിത്തം തിന്മ സംഭവിച്ചു;</lg>

<lg n="33"> കാരണം അവന്റേ ആത്മാവോടു അവർ മറുക്കയാൽ
അധരങ്ങളാൽ അവൻ ജല്പിച്ചു പോയി.</lg>

<lg n="34"> യഹോവ അവരോടു പറഞ്ഞാറേയും
വംശങ്ങളെ അവർ വേരറുക്കാതേ,</lg>

<lg n="35"> ജാതികളോട് ഇടകലൎന്നു
അവരുടേ ക്രിയകളെ പഠിച്ചു,</lg>

<lg n="36"> അവരുടേ വിഗ്രഹങ്ങളെ സേവിച്ചു പോയി;
അവ അവൎക്കു കണിയായ്തീൎന്നു.</lg>

<lg n="37"> തങ്ങളുടേ പുത്രിപുത്രന്മാരെ സ്വാമികൾ്ക്കു ഹോമിച്ചു,</lg>

<lg n="38"> കനാനിലേ വിഗ്രഹങ്ങങ്ങൾ്ക്ക് എന്ന് അറുത്ത
പുത്രിപുത്രന്മാരുടേ ചോരയാൽ
നിൎദ്ദോഷരക്തം ഒഴിച്ചു കളഞ്ഞു
രക്തങ്ങളാൽ ഭൂമി ബാഹ്യമായി പോയി.</lg>

<lg n="39"> (ഇങ്ങനേ) അവർ സ്വക്രിയകളാൽ തീണ്ടി
തങ്ങളുടേ ദുഷ്കൎമ്മങ്ങളാൽ പുലയാടി പോയാറേ</lg>

<lg n="40"> യഹോവയുടേ കോപം സ്വജനത്തിങ്കൽ കത്തി
തന്റേ അവകാശത്തെ അവൻ അറെച്ചു,</lg>

<lg n="41"> ജാതികളുടേ കയ്യിൽ ഏല്പിച്ചു
അവരിൽ പകയർ വാഴുകയും ചെയ്തു.</lg>

<lg n="42"> ശത്രുക്കൾ അവരെ പീഡിപ്പിച്ചു
അവരുടേ കൈക്കീഴ് ഇവർ താണുപോകയും ചെയ്തു.</lg>

<lg n="43"> അവൻ പലപ്രാവശ്യവും അവരെ ഉദ്ധരിക്കും,
അവരോ സ്വന്ത അഭിപ്രായത്താൽ മറുത്തു പോന്നു
തങ്ങളുടേ അകൃത്യത്തിൽ ആണുപോകും.</lg>

<lg n="44">എന്നിട്ടും അവരുടേ മുറവിളി കേൾ്ക്കുമ്പോൾ
അവരുടേ ഞെരുക്കത്തെ അവൻ കണ്ടു,</lg>

<lg n="45"> അവൎക്കായി സ്വനിയമത്തെ ഓൎത്തു,
തന്റേ ദയയുടേ പെരുമെക്കു തക്കവണ്ണം അനുതപിച്ചു,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/224&oldid=189813" എന്ന താളിൽനിന്ന് ശേഖരിച്ചത്