താൾ:GaXXXIV5 1.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൬. Psalms, CVI, 213

<lg n="14"> മരുവിൽ കൊതി കൊതിച്ചു
പാഴ്നിലത്തിൽ ദേവനെ പരീക്ഷിച്ചു,</lg>

<lg n="15"> ആയവൻ അവൎക്കു ചോദ്യം പോലേ കൊടുത്തു
അവരുടേ ദേഹികളിൽ മെലിച്ചൽ അയച്ചു.</lg>

<lg n="16"> അവർ പാളയത്തിൽ വെച്ചു മോശയിലും
യഹോവയുടേ വിശുദ്ധനായ അഹരോനിലും എരിവു ഭാവിച്ചു;</lg>

<lg n="17"> അന്നു ഭൂമി തുറന്നു ദാഥാനെ വിഴുങ്ങി
അബീരാമിൻ സംഘത്തെ മൂടി, </lg>

<lg n="18"> ആ കൂട്ടത്തിൽ തീ കത്തി
ജ്വാല ദുഷ്ടരെ ദഹിപ്പിച്ചു.</lg>

<lg n="19"> പിന്നേ ഹൊരബിങ്കൽ കന്നുകുട്ടിയെ ഉണ്ടാക്കി
വാൎത്തു തീൎത്തതിനെ തൊഴുതു,</lg>

<lg n="20">തങ്ങളുടേ തേജസ്സായവനെ
പുല്ലു തിന്നുന്ന കാളയുടേ രൂപത്തോടു പകൎന്നു കളഞ്ഞു.</lg>

<lg n="21"> മിസ്രയിൽ വമ്പുകളും
ഹാം ദേശത്തിൽ അതിശയങ്ങളും,</lg>

<lg n="22"> ചെങ്കടലിൽ ഭയങ്കരങ്ങളും അനുഷ്ഠിച്ചു
തങ്ങളെ രക്ഷിച്ച ദേവനെ മറന്നു വിട്ടു.</lg>

<lg n="23"> ആയവൻ അവരെ വേരറുപ്പാൻ ഭാവിച്ചു,
അവൻ തെരിഞ്ഞെടുത്ത മോശ
മൂലനാശത്തിങ്കന്ന് അവന്റേ ഊഷ്മാവിനെ തിരിപ്പാൻ
അവന്റേ മുമ്പാകേ ഇടിവിൽ നിന്നിരുന്നില്ല എങ്കിലേ.</lg>

<lg n="24"> പിന്നേ ആ മനോഹരദേശത്തെ അവർ നിരസിച്ചു
അവന്റേ വചനത്തെ വിശ്വസിക്കാഞ്ഞു,</lg>

<lg n="25"> തങ്ങളുടേ കൂടാരങ്ങളിൽ പിറുപിറുത്തു
യഹോവയുടേ ശബ്ദത്തെ കേളാതേ പോയി.</lg>

<lg n="26"> അവനും അവരെ മരുവിൽ വെച്ചു വീഴിക്കും
അവരുടേ സന്തതിയെ ജാതികളിൽ വീഴിക്കും എന്നും,</lg>

<lg n="27"> ദേശങ്ങളിൽ അവരെ ചിതറിക്കും എന്നും (൩ മോ. ൨൬, ൩൩)
അവരുടേ നേരേ കൈ ഉയൎത്തി (സത്യം ചെയ്തു).</lg>

<lg n="28"> അനന്തരം അവർ ബാൾ്പയോരോടു സഞ്ജിച്ചു പോയി
നിൎജ്ജീവന്മാൎക്കുള്ള ബലികളെ ഭക്ഷിച്ചു,</lg>

<lg n="29"> ദുഷ്കൎമ്മങ്ങളാൽ (അവന്നു) മുഷിച്ചൽ ഉണ്ടാക്കി
ബാധ അവരിൽ തട്ടുകയും ചെയ്തു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/223&oldid=189811" എന്ന താളിൽനിന്ന് ശേഖരിച്ചത്