താൾ:GaXXXIV5 1.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൫. Psalms, CV. 209

<lg n="35"> പാപികൾ ഭൂമിയിൽനിന്നു തീൎന്നുപോക
ദുഷ്ടന്മാർ ഇനി ഇല്ലാതേയാക!
എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക!
ഹല്ലെലൂയഃ (യാഹെ സ്തുതിപ്പിൻ).</lg>

൧൦൫. സങ്കീൎത്തനം.

പുരാണചരിത്രത്താൽ വിശ്വാസവൎദ്ധന ഉണ്ടാവാൻ (൮) ദൈവം കനാൻ
അവകാശത്തെ വാഗ്ദത്തം ചെയ്തു പിതാക്കളെ പോററിയതും (൧൬) ഇസ്രയേ
ലെ മിസ്രയിൽ ആക്കി (൨൪) അവിടേനിന്നു വീണ്ടുകൊണ്ടു (൩൯) കനാനിൽ
കടത്തിയതും ഓൎപ്പിച്ച സ്തുതി.

<lg n="1"> യഹോവയെ വാഴ്ത്തി തൻ നാമം വിളിച്ചു യാചിപ്പിൻ
വംശങ്ങളിൽ അവന്റേ വങ്ക്രിയകളെ അറിയിപ്പിൻ!</lg>

<lg n="2"> അവന്നു പാടുവിൻ അവനെ കീൎത്തിപ്പിൻ
അവന്റേ സകല അത്ഭുതങ്ങളെയും ചിന്തിപ്പിൻ!</lg>

<lg n="3"> അവന്റേ വിശുദ്ധനാമത്തിൽ പ്രശംസിച്ചു കൊൾ്വിൻ
യഹോവയെ അനേഷിക്കുന്നവരുടേ ഹൃദയം സന്തോഷിക്ക!</lg>

<lg n="4"> യഹോവയെയും അവന്റേ ശക്തിയെയും തിരവിൻ
അവന്റേ മുഖത്തെ നിത്യം അന്വേഷിപ്പിൻ!</lg>

<lg n="5"> അവൻ ചെയൂ അത്ഭുതങ്ങളെയും
അവന്റേ അതിശയങ്ങളെയും തിരുവായുടേ ന്യായങ്ങളെയും ഓൎപ്പിൻ.</lg>

<lg n="6"> അവന്റേ ദാസനായ അബ്രഹാമിൻ സന്തതിയും
യാക്കോബിൻ മക്കളും ആയി അവൻ തെരിഞ്ഞെടുത്തുള്ളോരേ!</lg>

<lg n="7"> യഹോവ എന്നവൻ നമ്മുടേ ദൈവം തന്നേ;
അവന്റേ ന്യായവിധികൾ സൎവ്വഭൂമിയിലും ഉണ്ടു.</lg>

<lg n="8"> തൻ നിയമത്തെ അവൻ എപ്പോഴും ഓൎത്തു,
ആയിരം തലമുറയോളവും അവൻ കല്പിച്ച വാക്കും,</lg>

<lg n="9"> അബ്രഹാമോടു ചെയ്ത സഖ്യവും
ഇഛാക്കിനോട് ആണയിട്ടതും (ഓൎത്തു),</lg>

<lg n="10"> യാക്കോബിന്നു വെപ്പും
ഇസ്രയേലിന്നു നിത്യനിയമവും ആയി സ്ഥാപിച്ചുകൊണ്ടു:</lg>

<lg n="11"> നിണക്കു ഞാൻ കനാൻ ദേശത്തെ
നിങ്ങളുടേ അവകാശത്തിൻ അളത്തക്കയറായി തരുന്നു എന്നു,</lg>

<lg n="12"> അവർ എണ്ണത്താൽ അല്പം ചില ആളുകളും
അതിൽ പരദേശികളും ആകുമ്പോൾ ചൊല്ലിയതും (അവൻ ഓൎത്തു).</lg>


14

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/219&oldid=189803" എന്ന താളിൽനിന്ന് ശേഖരിച്ചത്