താൾ:GaXXXIV5 1.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 Psalms, CIV. സങ്കീൎത്തനങ്ങൾ ൧൦൪.

<lg n="20"> നീ ഇരിട്ടിനെ ഇട്ടിട്ടു രാത്രിയായാൽ
കാട്ടിലേ ജന്തുക്കൾ ഒക്കയും ഇളകി വരുന്നു.</lg>

<lg n="21"> ചെറുകോളരികൾ, കവൎച്ചെക്കായി അലറി
ദേവങ്കൽനിന്നു തങ്ങൾ ഇരയെ തേടി നടക്കുന്നു.</lg>

<lg n="22"> സൂൎയ്യൻ ഉദിച്ചിട്ട് അവ വാങ്ങി
താന്താന്റേ പടുപ്പുകളിൽ കിടന്നുകൊള്ളുന്നു. </lg>

<lg n="23">മനുഷ്യൻ തന്റേ പ്രവൃത്തിക്കും
സന്ധ്യയോളം തൻ വേലെക്കും പുറപ്പെടുന്നു.</lg>

<lg n="24"> യഹോവേ, നിന്റേ ക്രിയകൾ എത്ര പെരുകുന്നു!
എല്ലാറ്റെയും നീ ജ്ഞാനത്തിൽ തീൎത്തു
ഭൂമി നിന്റേ സമ്പത്തിനാൽ സമ്പൂൎണ്ണം.</lg>

<lg n="25"> അവിടേ വങ്കടൽ ഇരുപുറവും നീളുന്നു
അതിൽ ചെറിയ ജീവികളും വലിയവയുമായി
എണ്ണമില്ലാതോളം ഇഴവുണ്ടു.</lg>

<lg n="26"> അങ്ങു കപ്പലുകൾ സഞ്ചരിക്കുന്നു
അതിൽ കളിപ്പാൻ നീ തീൎത്ത ലിവ്യാഥാനും അതാ.</lg>

<lg n="27"> ഇവ എല്ലാം തത്സമയത്തു താന്താന്റേ തീൻ നല്കുവാൻ
നിന്നെ പാൎത്തിരിക്കുന്നു.</lg>

<lg n="28"> നീ കൊടുക്കേ അവ പെറുക്കുന്നു
തൃക്കൈ തുറക്കേ നന്മയാൽ തൃപ്തിപ്പെടും.</lg>

<lg n="29"> തിരുമുഖത്തെ മറെക്കേ അവ മെരിണ്ടു പോം
അവറ്റിൻ ശ്വാസത്തെ ചേൎത്തുകൊൾ്കേ വീൎപ്പു മുട്ടി
തങ്ങളുടേ പൂഴിയിലേക്കു തിരിയുന്നു.</lg>

<lg n="30"> നിന്റേ ശ്വാസത്തെ അയക്കേ അവ സൃഷ്ടിക്കപ്പെടും
നിലത്തിൻ മുഖത്തെ നി പുതുക്കയും ചെയ്യുന്നു.</lg>

<lg n="31"> യഹോവയുടേ തേജസ്സ് യുഗപൎയ്യന്തം ആവു
യഹോവ സ്വക്രിയകളിൽ സന്തോഷിക്ക!</lg>

<lg n="32"> ഭൂമിയെ നോക്കീട്ടു വിറെപ്പിച്ചും
മലകളെ തൊട്ടിട്ടു പുകെപ്പിച്ചും ഉള്ളവനെ!</lg>

<lg n="33"> ജീവനുള്ളന്നും ഞാൻ യഹോവെക്കു പാടുക,
ഞാൻ ഉള്ളേടത്തോളം എൻ ദൈവത്തെ കീൎത്തിക്ക!</lg>

<lg n="34"> എന്റേ ചിന്തനം അവന്നു ഗ്രാഹ്യമാക
ഞാൻ യഹോവയിൽ സന്തോഷിക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/218&oldid=189801" എന്ന താളിൽനിന്ന് ശേഖരിച്ചത്