താൾ:GaXXXIV5 1.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൪. Psalms, CIV. 207

<lg n="4"> കാറ്റുകളെ തൻ ദൂതരും
ജ്വാലാഗ്നിയെ തൻ വേലക്കാരും ആക്കുന്നവൻ.</lg>

<lg n="5"> ഭൂമിയെ അതിൻ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു
അത് എന്നെന്നേക്കും കുലുങ്ങുകയും ഇല്ല.</lg>

<lg n="6"> ഉടുപ്പു പോലേ നീ ആഴികൊണ്ട് അതിനെ മൂടി
മലകളിലും വെള്ളങ്ങൾ നില്ക്കുന്നു.</lg>

<lg n="7"> നീ ശാസിക്കയാൽ അവ മണ്ടി.
നിൻ ഇടിയൊലിയിൽനിന്നു തത്രപ്പെട്ട് ഓടി.</lg>

<lg n="8"> മലകൾ കയറി താഴ്വരകൾ ഇറങ്ങി
നീ അവററിന്നു സ്ഥാപിച്ച സ്ഥലത്തേക്കു (വെള്ളങ്ങൾ) വാങ്ങുന്നു.</lg>

<lg n="9"> നീ അതിർ ഇട്ടതിനെ അവ കടക്കയില്ല
ഭൂമിയെ മൂടുവാൻ തിരികേ ചെല്കയും ഇല്ല. </lg>

<lg n="10"> തോടുകളിലേക്ക് അവൻ ഉറവുകളെ അയക്കുന്നു
അവ മലകളുടേ നടുവേ ചെന്നു,</lg>

<lg n="11"> വയലിലേ ജന്തുക്കളെ എല്ലാം കുടിപ്പിക്കുന്നു;
കാട്ടുകഴുതകൾ (അതിൽ) ദാഹം തീൎക്കും.</lg>

<lg n="12"> അവറ്റിൻ മീതേ വാനത്തിൻ പക്ഷികൾ കുടിപാൎത്തു
ചപ്പുകളൂടേ സ്വരം കേൾ്പിക്കുന്നു. </lg>

<lg n="13">തന്റേ മാളികകളിൽനിന്ന് അവൻ മലകളെ നനെക്കുന്നു,
നിന്റേ ക്രിയകളുടേ ഫലം (പെയ്കയാൽ) നീ ഭൂമിക്കു തൃപ്തി വരുത്തുന്നു.</lg>

<lg n="14"> അവൻ മൃഗത്തിനു പുല്ലും
മനുഷ്യന്റേ സേവെക്കു സസ്യവും മുളെപ്പിക്കുന്നു
ഭൂമിയിൽനിന്ന് അപ്പം പുറപ്പെടീപ്പാൻ തന്നേ.</lg>

<lg n="15"> വീഞ്ഞും (ജനിച്ചു) മൎത്യന്റേ ഹൃദയം സന്തോഷിപ്പിച്ചു
എണ്ണയാൽ മുഖത്തെ മിനുക്കുന്നു
അപ്പവും (വന്നു) മൎത്യന്റേ ഹൃദയം താങ്ങുന്നു.</lg>

<lg n="16"> യഹോവയുടേ മരങ്ങൾക്കും തൃപ്തി വരുന്നു,
അവൻ നട്ട ലിബനോനിലേ ദേവദാരുകൾ്ക്കു തന്നേ;</lg>

<lg n="17"> അവിടേ കുരികിലുകൾ കൂടുണ്ടാക്കുന്നു
പെരിങ്കൊക്കിന്നു പീനമരങ്ങൾ വീടാകുന്നു.</lg>

<lg n="18">ഉയൎന്ന മലകൾ കാട്ടാടുകൾക്കും
ശൈലങ്ങൾ ശഫാനുൾ്ക്കും ആശ്രയം തന്നേ.</lg>

<lg n="19"> ഉത്സവങ്ങൾ്ക്കായി അവൻ ചന്ദ്രനെ ഉണ്ടാക്കി
സൂൎയ്യൻ തന്റേ അസ്തമാനദിക്കിനെ അറിയുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/217&oldid=189799" എന്ന താളിൽനിന്ന് ശേഖരിച്ചത്