താൾ:GaXXXIV5 1.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൩. Psalms, CIII. 205

൧൦൩. സങ്കീൎത്തനം.

കൃപാസമ്പന്നനായ ദൈവം തന്നിലും (൬) സഭയിങ്കലും ചെയൂ സ്നേഹാതി
ശയം ഹേതുവായി (൧൯) സൎവ്വലോകത്തോടും കൂടേ താനും സ്തുതിപ്പാൻ പ്ര
ബോധനം.

ദാവിദിന്റേതു.

<lg n="1"> എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക
എൻ ഉള്ളിലേവ എല്ലാം അവന്റേ വിശുദ്ധനാമത്തെ തന്നേ!</lg>

<lg n="2"> എൻ ദേഹിയെ, യഹോവയെ അനുഗ്രഹിക്ക
അവന്റേ സകല ഉപകാരങ്ങളെ മറക്കയുമരുതേ!</lg>

<lg n="3"> നിന്റേ അകൃത്യങ്ങളെ ഒക്കയും ക്ഷമിച്ചു
നിന്റേ എല്ലാ ബാധകൾ്ക്കും ചികിത്സിച്ചു,</lg>

<lg n="4"> നിന്റേ ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും
ദയയും കനിവും ചൂടിച്ചും തരുന്നവനേ, </lg>

<lg n="5"> നിന്റേ ശൃംഗാരത്തിനു നന്മയാൽ തൃപ്തി വരുത്തി
കഴുകു പോലേ നിന്റേ ബാല്യത്തെ പുതുക്കുമാറാക്കുന്നവനെ തന്നേ!</lg>

<lg n="6"> യഹോവ നീതികളെയും
എല്ലാ പീഡിതൎക്കും ന്യായങ്ങളെയും നടത്തുന്നു.</lg>

<lg n="7"> മോശയെ തന്റേ വഴികളെയും
ഇസ്രയേൽ പുത്രരെ തൻ വങ്ക്രിയകളെയും അറിയിച്ചു.</lg>

<lg n="8"> യഹോവ കരളലിവും കനിവും ഉള്ളവൻ
ദീൎഘക്ഷാന്തിയും ദയയും പെരുകിയവൻ തന്നേ.</lg>

<lg n="9"> അവൻ എന്നേക്കും വാദിക്കയില്ല
യുഗപൎയ്യന്തം (പക) സംഗ്രഹിക്കയും ഇല്ല.</lg>

<lg n="10"> നമ്മുടേ പാപങ്ങൾ്ക്കു തക്കവണ്ണം നമ്മോടു ചെയ്യാ,
നമ്മുടേ അകൃത്യങ്ങളെ പോലേ നമ്മിൽ പിണെക്കാ, </lg>

<lg n="11"> കാരണം സ്വൎഗ്ഗം ഭൂമിമേൽ ഉയരുമ്പോലേ
അവനെ ഭയപ്പെടുന്നവരുടേ മേരി അവന്റേ ദയ ഉയരുന്നു. </lg>

<lg n="12"> ഉദയം അസ്തമാനത്തോട് അകലുമ്പോലേ
അവൻ നമ്മുടേ ദ്രോഹങ്ങളെ നമ്മോട് അകറ്റുന്നു.</lg>

<lg n="13"> അപ്പന്നു മക്കളിൽ കനിവുള്ളതു പോലേ
യഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു.</lg>

<lg n="14"> നമ്മുടേ നിൎമ്മാണത്തെ അവൻ അറിഞ്ഞു
നാം പൂഴി എന്ന് ഓൎക്കുന്നുവല്ലോ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/215&oldid=189795" എന്ന താളിൽനിന്ന് ശേഖരിച്ചത്