താൾ:GaXXXIV5 1.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 Psalms, CII.സങ്കീൎത്തനങ്ങൾ ൧൦൨.

അവളോടു കരുണ ചെയ്വാൻ സമയമായല്ലോ;
അവധി വന്നുവല്ലോ.

<lg n="15"> നിന്റേ ദാസന്മാൎക്ക് ആകട്ടേ അവളിലേ കല്ലുകൾ രുചിക്കുന്നു
അതിൻ പൊടിയിൽ അയ്യോഭാവവും തോന്നുന്നു.</lg>

<lg n="16"> എന്നിട്ട് ജാതികൾ യഹോവാനാമത്തെയും
ഭൂരാജാക്കൾ എല്ലാവരും നിൻ തേജസ്സെയും ഭയപ്പെടും.</lg>

<lg n="17"> യഹോവ ചിയോനെ പണിതു
സ്വതേജസ്സിൽ കാണായ്വന്നു.</lg>

<lg n="18"> നിരാധാരന്റേ പ്രാൎത്ഥനയിലേക്കു തിരിഞ്ഞു
അവരുടേ യാചനയെ ധിക്കരിക്കായ്കയാൽ തന്നേ.</lg>

<lg n="19"> എന്നതു പിറേറ തലമുറെക്കായി എഴുതപ്പെടും
സൃഷ്ടിക്കപ്പെടുന്ന ജനം യാഹെ സ്തുതിക്കും.</lg>

<lg n="20"> കാരണം അവൻ തന്റേ വിശുദ്ധ ഉന്നതിയിൽനിന്ന് എത്തി നോക്കി
സ്വൎഗ്ഗത്തിൽനിന്നു യഹോവ ഭൂമിയിലേക്കു പാൎത്തതു. </lg>

<lg n="21"> ബദ്ധന്റേ ഞരക്കം കേൾ്പാനും
മൃത്യുപുത്രരെ കെട്ടഴിപ്പാനും (൭൯, ൧൧),</lg>

<lg n="22"> വംശങ്ങളും രാജ്യങ്ങളും യഹോവയെ സേവിപ്പാൻ
ഒക്കത്തക്ക കൂടുമ്പോഴേക്കു,</lg>

<lg n="23"> ചിയോനിൽ യഹോവാ നാമവും
യരുശലേമിൽ തൽസ്തുതിയും വൎണ്ണിപ്പാനും തന്നേ.</lg>

<lg n="24"> വഴിയിൽ വെച്ച് അവൻ എന്റേ ഊക്കിനെ താഴ്ത്തി വെച്ചു
എന്റേ നാളുകളെ ചുരുക്കി. [ന്നെ എടുക്കരുതേ!</lg>

<lg n="25"> ഞാൻ ചൊല്ലുന്നിതു: എൻ ദേവനേ, എന്റേ നാളുകളുടേ പാതിയിൽ എ
നിന്റേ ആണ്ടുകൾ തലമുറതലമുറകളോളവും ഉണ്ടു.</lg>

<lg n="26"> പൂൎവ്വത്തിങ്കൽ നീ ഭൂമിയെ സ്ഥാപിച്ചു
വാനങ്ങൾ തൃക്കൈകളുടേ ക്രിയയും തന്നേ.</lg>

<lg n="27"> അവ കെട്ടുപോകും നീ നില്ക്കും;
അവ എല്ലാം വസ്ത്രംപോലേ പഴകും,
ഉടുപ്പു കണക്കേ നീ അവറ്റെ മാറ്റും അവ തേമ്പുകയും ചെയ്യുന്നു.</lg>

<lg n="28"> നീയോ അവൻ തന്നേ,
നിന്റേ ആണ്ടുകൾ തീൎന്നുപോകയും ഇല്ല.</lg>

<lg n="29"> നിന്റേ ദാസന്മാരുടേ മക്കൾ കുടിപാൎക്കും
അവരുടേ സന്തതി തിരുമുമ്പിൽ സ്ഥിരമാകയും ചെയ്യും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/214&oldid=189794" എന്ന താളിൽനിന്ന് ശേഖരിച്ചത്