താൾ:GaXXXIV5 1.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202 Psalms, CI. സങ്കീൎത്തനങ്ങൾ ൧൦൧.

<lg n="5"> കാരണം യഹോവ നല്ലവൻ തന്നേ; അവന്റേ ദയ യുഗപൎയ്യന്തവും
വിശ്വസ്തത തലമുറതലമുറയോളവും ഉള്ളതാകുന്നു.</lg>

൧൦൧. സങ്കീൎത്തനം.

രാജാവ് ദൈവമുമ്പിൽ തനിക്കു സന്മാൎഗ്ഗവും (൫) പ്രജകളിൽ നീതി നടത്തു
ന്നതും ആഗ്രഹിച്ചതു.

ദാവിദിന്റേ കീൎത്തന.

<lg n="1"> ഞാൻ ദയയും ന്യായവും പാടി
യഹോവേ, നിണക്കു കീൎത്തിക്കട്ടേ!</lg>

<lg n="2">തികവിൻ വഴിയിൽ ഞാൻ ബുദ്ധിയോടേ ചെല്ലും,
നീ എപ്പോൽ എന്റേ അടുക്കേ വരും?
എൻ ഭവനത്തിന്നകത്തു
ഞാൻ ഹൃദയത്തികവിൽ നടന്നുകൊള്ളും.</lg>

<lg n="3"> വല്ലായ്മയുള്ള കാൎയ്യം
എൻ കണ്ണുകളുടേ നേരേ ഞാൻ വെക്കയില്ല;
ലംഘനക്കാരുടേ പണിയെ ഞാൻ പകെക്കുന്നു
അത് എന്നോട് പറ്റുകയില്ല.</lg>

<lg n="4"> വക്രഹൃദയം എന്നോട് അകന്നിരിപ്പു
ഞാൻ തിന്മയെ അറികയും ഇല്ല.</lg>

<lg n="5"> രഹസ്യത്തിൽ കൂട്ടുകാരനെ കുരള പറയുന്നവനെ
ഞാൻ നിഗ്രഹിക്കും,
കണ്ണുയൎച്ചയും ഹൃദയവിടുതിയും ഉള്ളവനെ
സഹിക്കയില്ല.</lg>

<lg n="6"> ദേശത്തിലേ വിശ്വസ്തന്മാരെ ഒരുമിച്ചിരുത്തുവാൻ
എൻ കണ്ണുകൾ അവരിലേക്കത്രേ;
തികവിൻ വഴിയിൽ നടപ്പാൻ
എന്നെ സേവിക്ക.</lg>

<lg n="7"> വഞ്ചനക്കാരൻ
എൻ ഭവനത്തിൽ വസിക്കയില്ല;
ഭോഷ്കുകൾ പറയുന്നവൻ എൻ കണ്ണുകൾ കാണ്കേ
സ്ഥിരപ്പെടുകയില്ല.</lg>

<lg n="8"> യഹോവയുടേ നഗരത്തിൽനിന്ന്
അതിക്രമം പ്രവൃത്തിക്കുന്നവരെ അശേഷം ഛേദിപ്പാനായി
ഞാൻ ദേശത്തിലേ ദുഷ്ടന്മാരെ ഒക്കയും
പ്രത്യുഷസ്സിങ്കൽ നിഗ്രഹിക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/212&oldid=189790" എന്ന താളിൽനിന്ന് ശേഖരിച്ചത്