താൾ:GaXXXIV5 1.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൭. അ. Job, VII. 11

<lg n="28"> അല്ല, ഇപ്പോൾ എങ്കലേക്കു തിരിവാൻ പ്രസാദിപ്പിൻ!
നിങ്ങളുടെ സമക്ഷത്തു ഞാൻ കപടം പറകയില്ല.</lg>

<lg n="29"> മടങ്ങി വരുവിൻ! അക്രമം ഉണ്ടാകായ്ക!
അതേ തിരിവിൻ! ഇന്നും എനിക്കു ഇതിൽ നീതി ഉണ്ടു.</lg>

<lg n="30"> എൻ നാവിന്മേൽ അക്രമം ഉണ്ടോ?
എൻ അണ്ണാക്കു വികൃതികളെ തിരിച്ചറികയില്ലയോ?</lg>

<lg n="7, 1 ">മൎതൃനു ഭൂമിമേൽ ആയുധസേവ ഉണ്ടല്ലോ,
കൂലിക്കാരന്റെ നാളുകൾ പോലേ അവന്റെ നാളുകൾ.</lg>

<lg n="2"> നിഴല്ക്കെന്നു കിഴെക്കുന്ന ദാസനും
വല്ലിക്കു കാത്തുനില്ക്കുന്ന കൂലിക്കാരനും എന്ന പോലേ,</lg>

<lg n="3">വ്യൎത്ഥമാസങ്ങൾ എനിക്ക് അവകാശവും
കഷ്ടരാത്രികൾ എൻ ഓഹരിയുമായ്വന്നു.</lg>

<lg n="4">കിടന്നാൽ ഞാൻ എപ്പോൾ എഴുനീല്ക്കും എന്നിരിക്കുന്നു;
സന്ധ്യാകാലം നീളുന്നു;
വെളുക്കുവോളം ഉരുണ്ടുകൊൾ്കയാൽ എനിക്കു തൃപ്തി വരുന്നു.</lg>

<lg n="5"> എൻ ജഡം പുഴവും മണ്കട്ടയും ഉടുത്തു,
എന്റെ തോൽ ചുളിഞ്ഞും പഴുത്തും പോകുന്നു.</lg>

<lg n="6"> നെയ്ത്തോടത്തിലും എൻ നാളുകൾ എളുപ്പത്തിൽ പാഞ്ഞു,
പ്രത്യാശ തോന്നാതെ തീൎന്നുപോകുന്നു.</lg>

<lg n="7"> അല്ലയോ (ദൈവമേ) എന്റെ ജീവൻ കാറ്റെന്നും,
നന്മ കാണ്മാൻ ഈ കണ്ണു മടങ്ങിവരാത് എന്നും ഓൎത്തുകൊൾ്ക.</lg>

<lg n="8">എന്നെ കാണുന്ന കണ്ണു ഇനി എന്നെ നോക്കാതു;
നിന്റെ കണ്ണു എന്നിലേക്ക് (ആകും), ഞാൻ ഇല്ല താനും.</lg>

<lg n="9">മേഘം മങ്ങി കഴിഞ്ഞുപോകും,
അപ്രകാരം പാതാളത്തേക്ക് ഇറങ്ങുന്നവൻ കരേറി വരാ.</lg>

<lg n="10"> തൻഭവനത്തേക്കു മടങ്ങി ചെല്കയും
തൻ ഇടം അവനെ ഇനി അറികയും ഇല്ല.</lg>

<lg n="11"> എന്നതിനാൽ എൻ വായെ ഞാൻ അടക്കയില്ല,
ആത്മഞെരിക്കത്തിൽ ഞാൻ ഉരിയാടുക,
എൻ ദേഹിയുടെ കൈപ്പിൽ മുറയിടുക!</lg>

<lg n="12"> നീ എന്റെ മേൽ കാവൽ ആക്കിവെപ്പാൻ
ഞാൻ കടലോ കടലാനയോ?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/21&oldid=189418" എന്ന താളിൽനിന്ന് ശേഖരിച്ചത്