താൾ:GaXXXIV5 1.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯൪. Psalms, XCIV. 195

യഹോവ ശക്തി ധരിച്ച് അരെക്കു കെട്ടുന്നു;
ആകയാൽ ഊഴി ഇളകാതേ സ്ഥിരപ്പെട്ടു.

<lg n="2"> നിന്റേ സിംഹാസനം അന്നെമുതൽ ഉറെച്ചു
യുഗംമുതൽ നീ ഉണ്ടു.</lg>

<lg n="3"> നദികൾ, യഹോവേ,
നദികൾ ശബ്ദം ഉയൎത്തി
നദികൾ നിനാദം ഉയൎത്തി;</lg>

<lg n="4"> നിറന്ന പെരുവെള്ളങ്ങളാകുന്ന
കടലലകളുടേ ഒലികളെക്കാളും
ഉയരത്തിൽ യഹോവ നിറന്നവൻ തന്നേ (൯൨, ൯).</lg>

<lg n="5"> നിന്റേ സാക്ഷ്യങ്ങൾ അത്യന്തം വിശ്വാസ്യങ്ങൾ
യഹോവേ നിന്റേ ഭവനത്തിന്നു നെടുനാളുകളോളം
വിശുദ്ധി തന്നേ പൊരുന്നുന്നു.</lg>

൯൪. സങ്കീൎത്തനം.

നീതികെട്ടവർ ഞെരുക്കുകയാൽ പ്രതിക്രിയ യാചിച്ചു (൮) ദേവനീതിയിൽ
ആശ്രയിച്ചു (൧൨) സ്വജനത്തെയും (൧൬) ദുഃഖിതനെയും താങ്ങുന്ന യഹോവ
യിൽ ആശ്വസിച്ചു വാഴ്ത്തിയതു.

<lg n="1"> പ്രതിക്രിയകളുടേ ദേവനായ യഹോവേ,
പ്രതിക്രിയകളുടേ ദേവ, വിളങ്ങുക! </lg>

<lg n="2"> ഹോ ഭൂമിയുടേ ന്യായാധിപനേ, നിവിൎന്നു വരിക,
ഡംഭികൾ പിണെച്ചതിനെ അവൎക്കു മടക്കിക്കൊടുക്ക!</lg>

<lg n="3"> ദുഷ്ടന്മാർ എത്രോടം
യഹോവേ, ദുഷ്ടന്മാർ എത്രോടം ഉല്ലസിപ്പതു?</lg>

<lg n="4"> അവർ പൊഴിഞ്ഞു തിളപ്പൂ സംസാരിക്കുന്നു.
അതിക്രമം പ്രവൃത്തിക്കുന്നവർ എല്ലാം പൊങ്ങച്ചം ചൊല്ലുന്നു.</lg>

<lg n="5"> യഹോവേ, തിരുജനത്തെ അവർ തകൎക്കയും,
നിന്റേ അവകാശത്തെ താഴ്ത്തുകയും,</lg>

<lg n="6"> വിധവയെയും പരദേശിയെയും കൊല്ലുകയും
അനാഥരെ വധിക്കയും</lg>

<lg n="7"> യാഃ കാണാ,
യാക്കോബിൻ ദൈവം വിവേചിക്കാത് എന്നു ചൊല്കയും ചെയ്യും.</lg>

13*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/205&oldid=189776" എന്ന താളിൽനിന്ന് ശേഖരിച്ചത്