താൾ:GaXXXIV5 1.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 Psalms, LXXXIX. സങ്കീൎത്തനങ്ങൾ ൮൯

<lg n="38"> ചന്ദ്രനെ പോലേ അത് എന്നും ഉറെക്കും. [(സെല)
ഇളമുകിലിലേ സാക്ഷി വിശ്വസ്തൻ തന്നേ (യിറ. ൩൧, ൩൫) എന്നത്രേ,</lg>

<lg n="39"> നീയോ ഞങ്ങളെ തള്ളി നിരസിച്ചു
നിന്റേ അഭിഷിക്തനോടു കയൎത്തു,</lg>

<lg n="40"> നിന്റേ ദാസന്റേ നിയമത്തെ ധിക്കരിച്ചു
നിലം വരേ തൽകിരീടത്തെ തീണ്ടിച്ചു.</lg>

<lg n="41"> അവന്റേ മതിലുകളെ ഒക്കയും തകൎത്തു (൮൦, ൧൩)
കിടങ്ങുകളെ ഇടിച്ചൽ ആക്കി വെച്ചു.</lg>

<lg n="42"> വഴിയിൽ കൂടി കടക്കുന്നവർ എല്ലാം അവനെ കവരുന്നു
അയല്ക്കാൎക്ക് അവൻ നിന്ദയായി.</lg>

<lg n="43"> അവന്റേ മാറ്റാന്മാരുടേ വലങ്കൈയെ നീ ഉയൎത്തി
തൽശത്രുക്കളെ ഒക്കയും സന്തോഷിപ്പിച്ചു.</lg>

<lg n="44"> അവന്റേ വാളിൻ കടുപ്പത്തെ കൂടേ മടക്കി
യുദ്ധത്തിൽ അവനെ നിവിൎത്താതേ പോയി.</lg>

<lg n="45"> അവന്റേ ഓലക്കം മതിയാക്കി
തൽസിംഹാസനത്തെ നിലത്തിലിട്ടു കളഞ്ഞു.</lg>

<lg n="46"> അവന്റേ യൌവനദിവസങ്ങളെ ചുരുക്കി
നാണംകൊണ്ട് അവനെ മൂടി വെച്ചു. (സേല)</lg>

<lg n="47"> യഹോവേ, നീ എന്നേക്കും മറഞ്ഞു കൊള്ളുന്നതും
നിന്റേ ഊഷ്മാവ് തീ പോലേ കത്തുന്നതും എത്രത്തോളം?</lg>

<lg n="48"> എനിക്ക് ആയുസ്സ് എമ്മാത്രം എന്നും
മനുഷ്യപുത്രരെ ഒക്കയും ഏതു മായെക്കായി സൃഷ്ടിച്ചു എന്നും ഓൎത്തുകൊൾ്ക. </lg>

<lg n="49"> മരണത്തെ കാണാതേ ജീവിച്ചിരിക്കുന്ന പുരുഷൻ ആരു പോൽ,
പാതാളത്തിൻ കൈയിൽനിന്നു സ്വദേഹിയെ വിടുവിക്കുന്നവൻ (ആർ)?</lg>

<lg n="50"> കൎത്താവേ, നിന്റേ വിശ്വസ്തതയാൽ ദാവിദിനോടു ആണയിട്ട [(സേല)
നിന്റേ ആദ്യദയകൾ എവിടേ?</lg>

<lg n="51"> കൎത്താവേ, അടിയങ്ങളുടേ നിന്ദയും
പല വംശങ്ങളുടേ (നിന്ദ) എല്ലാം എൻ മടിയിൽ ഞാൻ ചുമന്നു നടക്കുന്ന </lg>

<lg n="52"> നിന്റേ ശത്രുക്കൾ, യഹോവേ, നിന്ദിച്ചു [തും,
നിന്റേ അഭിഷിക്തന്റേ ചുവടുകളെ നിന്ദിച്ചതും ഓൎക്കേണമേ! </lg>

യഹോവ യുഗപൎയ്യന്തം അനുഗ്രഹിക്കപ്പെട്ടവൻ (ആക)
ആമെൻ! ആമെൻ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/200&oldid=189766" എന്ന താളിൽനിന്ന് ശേഖരിച്ചത്