താൾ:GaXXXIV5 1.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 Job, VI. ഇയ്യോബ് ൬. അ.

<lg n="11"> ഇനി കാത്തിരിപ്പാൻ എൻ ഊക്കു എമ്മാത്രം?
ഇനി പൊറുത്തു കൊൾ്വാൻ എൻ ഒടുവും എന്തു?</lg>

<lg n="12">കല്ലുകളുടെ ഊക്കോ എന്റെ ഊക്കു?
ചെമ്പിനാലോ എൻ മാംസം ഉള്ളതു?</lg>

<lg n="13"> എന്റെ അകമേ സഹായം ഇല്ലായ്വന്നുവല്ലോ;
ഗതി എന്നെ വിട്ടകന്നു.</lg>

<lg n="14">നിരാശനു ചങ്ങാതിയാൽ ദയ (വേണ്ടതു),
അല്ലാഞ്ഞാൽ സൎവ്വശക്തന്റെ ഭയത്തെ കൈവിടും.</lg>

<lg n="15"> എന്റെ സഹോദരന്മാരോ ചെറു പുഴ പോലേ ചതിക്കുന്നു,
താഴ്വരകളിലേ തോടു പോലേ മറഞ്ഞു പോകുന്നു.</lg>

<lg n="16"> ഉറെച്ച വെള്ളം ചേൎന്നു അവ കലങ്ങി,
ഹിമത്തെ ഉൾ്ക്കൊണ്ട് ഒഴുകുന്നു;</lg>

<lg n="17"> ക്ഷണത്തിൽ ചുരുങ്ങി ഒടുങ്ങും,
ഉഷ്ണം ആയാൽ തങ്ങളുടെ ഇടത്തുനിന്നു പൊലിഞ്ഞു പോകും.</lg>

<lg n="18"> സാൎത്ഥങ്ങൾ തങ്ങളുടെ വഴി വളെച്ചു,
ശൂന്യനിലത്തിൽ കരേറി കെട്ടുപോകും.</lg>

<lg n="19"> തേമാസാൎത്ഥങ്ങൾ (അതിന്നായി) നോക്കുന്നു,
ശബാവഴിപോക്കർ കൂട്ടമേ അതിനെ കാത്തിരുന്നു.</lg>

<lg n="20"> തേറിയതിനാൽ നാണിച്ചു,
അങ്ങെത്തി അമ്പരന്നു നിന്നു.</lg>

<lg n="21">നിങ്ങളും ഇപ്പോൾ ഇല്ല എന്നു വന്നു,
ഭീഷണി കണ്ടു ഭയപ്പെട്ടു.</lg>

<lg n="22">പക്ഷേ ഞാൻ: എനിക്കു തരുവിൻ എന്നും,
അങ്ങേ വസ്തുവിൽനിന്നു എനിക്കു വേണ്ടി കാഴ്ച വെപ്പിൻ എന്നും,</lg>

<lg n="23">മാറ്റാന്റെ കയ്യിൽനിന്നു എന്നെ വിടുവിച്ചു,
പ്രൌഢന്മാരുടെ കയ്യിൽനിന്നു വീണ്ടെടുപ്പിൻ എന്നും പറഞ്ഞിട്ടുണ്ടോ?</lg>

<lg n="24">എനിക്കു ഉപദേശിപ്പിൻ, എന്നാൽ അടങ്ങിയിരിക്കാം;
ഏതിൽ ഞാൻ തെറ്റിപ്പോയി എന്നു ഗ്രഹിപ്പിപ്പിൻ!</lg>

<lg n="25"> നേരുള്ള ചൊല്ലുകൾക്കു എത്ര സാരം!
നിങ്ങൾ ശാസിക്കുന്ന ശാസനെക്കോ എന്തു ഫലം!</lg>

<lg n="26"> മൊഴികളെ ശാസിപ്പാൻ എണ്ണുന്നുവോ?
അഴിനില വന്നവന്റെ ചൊല്ലുകളോ കാറ്റിന്നത്രേ.</lg>

<lg n="27"> നിങ്ങളാകട്ടേ അനാഥന്റെ മേൽ ചീട്ടിടും,
നിങ്ങളുടെ സ്നേഹിതനു കുഴി കുഴിക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/20&oldid=189416" എന്ന താളിൽനിന്ന് ശേഖരിച്ചത്