താൾ:GaXXXIV5 1.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൯. Psalms, LXXXIX. 117

<lg n="21"> എൻ ദാസനായ ദാവിദിനെ കണ്ടെത്തി
എന്റേ വിശുദ്ധ തൈലംകൊണ്ട് അഭിഷേകം ചെയ്തു. </lg>

<lg n="22"> ആയവനോട് എന്റേ കൈ സ്ഥിരമായിരിക്കും
എൻ ഭുജം അവനെ ഉറപ്പിക്കും.</lg>

<lg n="23"> ശത്രു അവനെ തിക്കുകയില്ല
അക്രമമകൻ പീഡിപ്പിക്കയും ഇല്ല.</lg>

<lg n="24"> അവന്റേ മാറ്റാന്മാരെ അവന്മുമ്പിൽനിന്നു ഞാൻ ചതെക്കും
അവന്റേ പകയരെ തല്ലും.</lg>

<lg n="25"> എന്റേ സത്യവും ദയയും അവനോടു തന്നേ,
എൻ നാമത്താൽ അവന്റേ കൊമ്പ് ഉയരും.</lg>

<lg n="26"> ഞാൻ അവന്റേ കൈ സമുദ്രത്തിലും
അവന്റേ വലങ്കൈ നദികളിലും വെക്കും.</lg>

<lg n="27">അവൻ എന്നെ: എടോ എന്റേറ അപ്പനേ
എൻ ദേവ എൻ രക്ഷയുടേ പാറ എന്നു വിളിക്കും.</lg>

<lg n="28"> ഞാനും അവനെ മുങ്കുട്ടിയും
ഭൂമിയുടേ അരചൎക്ക് അത്യുന്നതനും ആക്കി വെക്കും.</lg>

<lg n="29"> എൻ ദയയെ യുഗപൎയ്യന്തം അവന്നായി കാക്കും
എൻ സഖ്യം അവന്നു സ്ഥിരമായി.</lg>

<lg n="30"> ഞാൻ നിത്യത്തോളം അവന്റേ സന്തതിയെയും
സ്വൎഗ്ഗദിവസങ്ങളെ പോലേ (൫ മോ. ൧൧, ൨൧) തൽസിംഹാസനത്തെ</lg>

<lg n="31"> അവന്റേ പുത്രന്മാർ എൻ ധൎമ്മത്തെ വിട്ടു [യും ആക്കും.
എൻ ന്യായങ്ങളിൽ നടക്കാതേ</lg>

<lg n="32"> എൻ വെപ്പുകളെ തീണ്ടിച്ചു
എൻ കല്പനകളെ സൂക്ഷിക്കാതേ പോയാൽ,</lg>

<lg n="33"> ഞാൻ വടികൊണ്ട് അവരുടേ ദ്രോഹത്തെയും
അടികളാൽ അകൃത്യത്തെയും സന്ദൎശിക്കും.</lg>

<lg n="34"> എങ്കിലും അവങ്കൽനിന്ന് എൻ ദയയെ പൊട്ടിക്കയോ
എൻ വിശ്വസ്തതയെ ഭഞ്ജിക്കയോ ഇല്ല;</lg>

<lg n="35"> എൻ നിയമം തീണ്ടിക്കയും
എൻ അധരങ്ങളിൽനിന്നു പുറപ്പെട്ടതിനെ മാറ്റുകയും ഇല്ല.</lg>

<lg n="36"> എന്റേ വിശുദ്ധിയിങ്കൽ ഞാൻ ഒന്ന് ആണയിട്ടിട്ടുണ്ടു
ദാവിദിനോടു ഞാൻ കപടം പറകയില്ലെല്ലോ:</lg>

<lg n="37"> അവന്റേ സന്തതി യുഗപൎയ്യന്തവും
തൽസിംഹാസനം എന്റേ മുമ്പിൽ സൂൎയ്യനെ പോലേയും ആം;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/199&oldid=189764" എന്ന താളിൽനിന്ന് ശേഖരിച്ചത്