താൾ:GaXXXIV5 1.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൭. Psalms, LXXXVII. 185

<lg n="10"> കാരണം ദൈവമേ, വലിയവനും
അത്ഭുതങ്ങൾ ചെയ്യുന്നവനും നീയത്രേ ആകുന്നതു.</lg>

<lg n="11"> യഹോവേ, നിന്റേ വഴിയെ എനിക്ക് ഉപദേശിക്ക (൨൭, ൧൧)
നിന്റേ സത്യത്തിൽ ഞാൻ നടക്കും;
തിരുനാമത്തെ ഭയപ്പെടുവാൻ എൻ ഹൃദയത്തെ ഒന്നിപ്പിക്ക.</lg>

<lg n="12"> എൻ ദൈവമായ കൎത്താവേ, നിന്നെ ഞാൻ സൎവ്വഹൃദയത്തോടും വാഴ്ത്തി
തിരുനാമത്തെ യുഗപൎയ്യന്തം തേജസ്കരിക്കും;</lg>

<lg n="13"> കാരണം എൻ മേൽ നിന്റേ ദയ വലുതായിരുന്നു,
എൻ ദേഹിയെ നീ അധമപാതാളത്തിൽനിന്ന് ഉദ്ധരിച്ചുവല്ലോ.</lg>

<lg n="14"> ദൈവമേ അഹങ്കാരികൾ എന്റേ നേരേ എഴുനീറ്റു
പ്രൌഢന്മാരുടേ സഭ എൻ ദേഹിയെ തിരയുന്നു,
നിന്നെ തങ്ങളുടേ മുമ്പാകേ വെക്കുന്നില്ല (൫൪, ൫).</lg>

<lg n="15"> നീയോ കൎത്താവേ, കനിവും കൃപയും ഉള്ള ദേവൻ
ദീൎഗ്ഘശാന്തിയും ദയാസത്യങ്ങളും പെരുകിയവൻ തന്നേ (൨ മോ. ൩൪, ൬).</lg>

<lg n="16"> എങ്കലേക്കു തിരിഞ്ഞു കരുണ ചെയ്തു
അടിയന്നു നിന്റേ ശക്തി തരികയും
നിന്റേ ദാസീപുത്രനെ രക്ഷിക്കയും ചെയ്ക.</lg>

<lg n="17"> യഹോവേ, നീ എന്നെ തുണെച്ച് ആശ്വസിപ്പിച്ചതിനെ
എന്നെ പകെക്കുന്നവർ കണ്ടു നാണിക്കത്തക്കവണ്ണം
നന്മെക്കായി ഒാർ അടയാളം എന്നോടു ചെയ്യേണമേ!</lg>

൮൭. സങ്കീൎത്തനം.

ചിയോൻ യഹോവെക്ക് ഇഷ്ടമാകയാൽ (൪) ശേഷം ജാതികൾ്ക്കും ജന്മന
ഗരം ആകും (കാലം: സ. ൪൬. ൭൬).

കോരഹ്യപുത്രരുടേ കീൎത്തനപ്പാട്ടു.

<lg n="1"> അവൻ അടിസ്ഥാനം ഇട്ടവൾ
വിശുദ്ധ മലകളിൻ മേലത്രേ.</lg>

<lg n="2"> യാക്കോബിൻ എല്ലാ പാൎപ്പിടങ്ങളിലും
യഹോവ സ്നേഹിക്കുന്നത് ചിയോന്റേ വാതിലുകൾ തന്നേ.</lg>

<lg n="3"> ദൈവത്തിൻ നഗരമായവളേ,
നിന്നെ ചൊല്ലി തേജസ്സുള്ളവ ഉരെക്കപ്പെടുന്നു. (സേല)</lg>

<lg n="4"> രഹബ് (യശ. ൩൦, ൭) ബാബൽ എന്നവയും എന്റേ പരിചയക്കാർ എ
[ന്നു ഞാൻ പ്രസിദ്ധമാക്കും;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/195&oldid=189756" എന്ന താളിൽനിന്ന് ശേഖരിച്ചത്