താൾ:GaXXXIV5 1.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൩. Psalms, LXXXIII. 181

൮൩. സങ്കീൎത്തനം.

വലുതായ ഞെരുക്കം (൬) പത്തു പുറജാതികളുടേ കൂട്ട്ക്കെട്ടിനാൽ ഉണ്ടായ
പ്പോൾ (൧൦) പണ്ടുള്ള രക്ഷകളെ ഓൎപ്പിച്ചു (൧൪) ശത്രുശിക്ഷ അപേക്ഷിച്ചതു;
(കാലം: ൪൮ പോലേ).

ആസാഫിന്റേ (സന്തതിയാൽ) കീൎത്തനപ്പാട്ടു.

<lg n="2"> ദൈവമേ, മിണ്ടാതിരിക്കൊല്ല,
ദേവ, മൌനമാകയും അടങ്ങി പാൎക്കയും അരുതേ!</lg>

<lg n="3"> അതാ നിന്റേ ശത്രുക്കൾ മുഴങ്ങുകയും
നിൻ പകയർ തല പൊന്തിക്കയും,</lg>

<lg n="4"> തിരുജനത്തിന്റേ നേരേ കൌശലം മന്ത്രിച്ചു
നിന്റേ മറയത്തുള്ളവരെ കൊള്ളേ ആലോചിക്കയും ചെയ്തു ചൊല്ലുന്നിതു:</lg>

<lg n="5">അല്ലയോ നാം വന്നു അവരെ ജാതിയാകാതവണ്ണം സന്നമാക്കി
ഇസ്രയേൽനാമം ഇനി ഓൎക്കപ്പെടാതാക്കി വെക്കുക!</lg>

<lg n="6"> ഇങ്ങനേ ഒക്കത്തക്ക ഹൃദയത്തോടേ ആലോചിച്ചു
നിന്നെക്കൊള്ളേ സഖ്യം ചെയ്തതു,</lg>

<lg n="7"> ഏദോം ഇശ്മയേലർ ഇവരുടേ കൂടാരങ്ങൾ
മോവാബ് ഹഗരരും,</lg>

<lg n="8"> ഗബാൽ അമ്മോൻ, അമലേക്കും
തൂർ വാസികളോടേ ഫലിഷ്ടയും തന്നേ;</lg>

<lg n="9"> അശ്ശൂർ കൂടേ അവരോടു പറ്റിപ്പോയി
ലോത്തിൻ പുത്രന്മാൎക്ക് ഇവർ ഭുജമായി വന്നു. (സേല)</lg>

<lg n="10"> അവരോട് നി ചെയ്കേ വേണ്ടതു
മിദ്യാൻ സീസരാ യാബീൻ ഇവരോടു കീശോൻ താഴ്വരയിൽ (ചെയ്തതു</lg>)

<lg n="11"> ആയവർ എൻദോരിൽ തീൎന്നു പോയി [പോലേ
നിലത്തിന്നു വളമായി.</lg>

<lg n="12"> ഓറെബ് ജേബ് എന്നവരെ പോലേ അവരുടേ നായകന്മാരെയും
ജെബഃ ചല്മുന്ന എന്ന പോലേ അവരുടേ എല്ലാ അഭിഷിക്തരെയും ഇടുക,</lg>

<lg n="13"> ദൈവത്തിൻ വാസങ്ങളെ നാം ഇങ്ങ് അടക്കുക
എന്നു ചൊല്ലുന്നവരെ തന്നേ!</lg>

<lg n="14"> എൻ ദൈവമേ, അവരെ ചുഴലിക്കണക്കേ
കാററിന്മുമ്പിലേ കുച്ചി പോലേയാക്കുക,</lg>

<lg n="15"> കാട്ടിനെ ദഹിപ്പിക്കുന്ന തീക്കും
മലകളെ കത്തിക്കുന്ന ജ്വാലെക്കും ഒത്തവണ്ണമേ,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/191&oldid=189749" എന്ന താളിൽനിന്ന് ശേഖരിച്ചത്